Tag: KSTA

Total 14 Posts

‘കേന്ദ്ര അവഗണനയ്‌ക്കെതിരെ പോരാടുക, നവകേരളത്തിനായ് അണിചേരുക’; മുദ്രാവാക്യവുമായി കെ.എസ്.ടി.എ മേലടി സബ് ജില്ലാ സമ്മേളനത്തിന് പയ്യോളിയില്‍ തുടക്കമായി

തിക്കോടി: ‘കേന്ദ്ര അവഗണനക്കെതിരെ പോരാടുക. നവകേരളത്തിനായ് അണിചേരുക ‘ എന്ന മുദ്രാവാക്യമുയത്തി കെ.എസ്.ടി.എ മേലടി സബ്ജില്ലാ സമ്മേളനത്തിന് ടി.എസ്.ജി.വി.എച്ച് എസ്.എസ് പയ്യോളിയില്‍ തുടക്കമായി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സ. പി. അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ പി.ജനാര്‍ദനന്‍ സ്വാഗതം പറഞ്ഞു. സബ്ജില്ലാ പ്രസിഡണ്ട് പി.രമേശന്‍ സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തി.

‘മണിപ്പൂരിൽ നടക്കുന്നത് തമ്മിലടിപ്പിച്ച് അധികാരം നിലനിർത്താനുള്ള ബോധപൂർവ്വമായ ശ്രമം’; പൊയിൽക്കാവിൽ കെ.എസ്.ടി.എ ഉപജില്ലാ കമ്മിറ്റിയുടെ സെമിനാർ

കൊയിലാണ്ടി: മണിപ്പൂർ വിഷയത്തിൽ സെമിനാർ നടത്തി കെ.എസ്.ടി.എ കൊയിലാണ്ടി ഉപജില്ലാ കമ്മിറ്റി. പൊയിൽക്കാവ് നടനം ഹാളിൽ വച്ച് ‘മണിപ്പൂരിൽ സംഭവിക്കുന്നതെന്ത്?’ എന്ന പേരിൽ നടത്തിയ സെമിനാർ സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി അംഗവുമായ കെ.പി.രാമനുണ്ണി ഉദ്ഘാടനം ചെയ്തു. രണ്ടു വിഭാഗക്കാരെ തമ്മിലടിപ്പിച്ച് അധികാരം നിലനിർത്താനുള്ള സംഘപരിവാറിൻ്റെ ബോധപൂർവ്വമായ ശ്രമമാണ് മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്നതെന്ന് സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട്

വിദ്യാലയ മികവിന് ‘കരുതലു’മായി കെഎസ്ടിഎ; പൊയിൽകാവിൽ ജില്ലാ ശില്പശാല

കൊയിലാണ്ടി: വിദ്യാലയ മികവിന് കെഎസ്ടിഎ പിന്തുണ എന്ന സന്ദേശം ഉയർത്തി കരുതൽ പദ്ധതിയുമായി കെഎസ്ടിഎ. സംസ്ഥാന കമ്മിറ്റി 1000 വിദ്യാലയങ്ങളിലാണ് കരുതൽ പദ്ധതി നടപ്പിലാക്കുന്നത്. കോഴിക്കോട് ജില്ലയിൽ തിരഞ്ഞെടുക്കപ്പെട്ട 100 വിദ്യാലയങ്ങളിലെ കോഡിനേറ്റർമാരും 17 സബ്ജില്ലാ കോഡിനേറ്റർമാർക്കുമായി ജില്ലാ ശില്പശാല സംഘടിപ്പിച്ചു. ശില്പശാല സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി പി രാജീവൻ ഉദ്ഘാടനം ചെയ്തു.

കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സ്മരണിക പ്രകാശനം ചെയ്തു

കൊയിലാണ്ടി: കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സ്മരണിക പ്രകാശനം ചെയ്തു. കേന്ദ്ര, കേരള വിദ്യാഭ്യാസ രംഗങ്ങൾ സമഗ്രമായി അവലോകനം ചെയ്ത ലേഖനങ്ങളാണ് സുവനീറിന്റെ പ്രധാന ഉള്ളടക്കം. സാമ്പത്തിക വിദഗ്‌ധൻ പ്രൊഫ. ടി.പി.കുഞ്ഞിക്കണ്ണൻ, കെ.എസ്.ടി.എ സംസ്ഥാന എക്സിക്യുട്ടീവ് അംഗം വി.പി.രാജീവന് നൽകിയാണ് സ്മരണിക പ്രകാശനം ചെയ്തത്. കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് എൻ.സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. സുവനീർ

‘ഭരണഘടനാതത്വങ്ങൾ തകർത്ത് സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ഒറ്റക്കെട്ടായി അണിനിരക്കുക’; കെ.എസ്.ടി.എ കോഴിക്കോട് ജില്ലാസമ്മേളനം

കോഴിക്കോട്: ഭരണഘടന തത്വങ്ങളെ തകര്‍ത്ത് സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ നയ സമീപനങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് കെഎസ്ടിഎ കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഫെഡറല്‍സത്തെ തകര്‍ക്കുന്ന നയങ്ങളില്‍ നിന്ന് കേന്ദ്രം പിന്മാറണമെന്നും കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. മതനിരപേക്ഷ വിദ്യാഭ്യാസ സംരക്ഷണത്തിലൂടെ വൈജ്ഞാനിക വികസിത കേരളം സാധ്യമാക്കുക, വിദ്യാഭ്യാസ മേഖലയിലെ ഏകീകരണ പ്രക്രിയ

ചവിട്ട് ദൃശ്യാവിഷ്ക്കാരവുമായി വനിതാവേദി; കൊയിലാണ്ടിയിൽ കെ.എസ്.ടി.എയുടെ അധ്യാപിക സംഗമം

കൊയിലാണ്ടി: കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ആർജ്ജവം – അധ്യാപിക സംഗമം സംഘടിപ്പിച്ചു. കാനത്തിൽ ജമീല എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് എൻ.സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ സംസ്ഥാന എക്സി. അംഗങ്ങളായ വി.പി.രാജീവൻ , സ്മിജ പി.എസ്, സംസ്ഥാന സമിതി അംഗങ്ങളായ സജീഷ് നാരായണൻ, കെ.ഷാജിമ, ജില്ലാ സെക്രട്ടറി

‘നാലാം തൂണില്‍ സംഭവിക്കുന്നത്’; ജനാധിപത്യ രാജ്യത്തെ മാധ്യമങ്ങള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതി വിഷയത്തില്‍ സംവാദം സംഘടിപ്പിച്ച് കെ.എസ്.ടി.എ

കൊയിലാണ്ടി:കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയുടെ ഭാഗമായി നാലാം തൂണില്‍ സംഭവിക്കുന്നത് എന്ന വിഷയത്തില്‍ മാധ്യമ സംവാദം സംഘടിച്ചു. ജനാധിപത്യ രാജ്യത്തെ മാധ്യമങ്ങള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതി പൊതുസമൂഹവുമായി സംവദിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംവാദ സദസ്സ് സംഘടിപ്പിച്ചത്. പരിപാടി ഡോക്ടര്‍ കെ.പി. പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ സംസ്ഥാന സമിതി അംഗം സി.സതീശന്‍ അധ്യക്ഷനായി. സംസ്ഥാന സമിതി

ലഹരിയ്‌ക്കെതിരായ പാഠങ്ങള്‍ പകര്‍ന്ന് കെ.ടി. ജോര്‍ജ്; ബോധവത്കരണ ശ്രമവുമായി കൊയിലാണ്ടിയില്‍ കെ.എസ്.ടി.എയുടെ ലഹരി വിരുദ്ധ സദസ്സ്

കൊയിലാണ്ടി: കെ.എസ്.ടി.എ മുപ്പത്തിരണ്ടാമത് കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കൊയിലാണ്ടി നോര്‍ത്ത് സൗത്ത് ബ്രാഞ്ചുകള്‍ സംയുക്തമായി ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. കൊയിലാണ്ടി സബ്ജില്ലാ സെക്രട്ടറി സി.ഉണ്ണികൃഷ്ണന്‍ സദസ്സ് ഉദ്ഘാടനം ചെയ്തു. എന്‍.കെ.രാജഗോപാലന്‍ അധ്യക്ഷനായി. പ്രമുഖ പ്രഭാഷകന്‍ കെ.ടി. ജോര്‍ജ് മുഖ്യഭാഷണം നടത്തി. രഞ്ജിത്ത് ലാല്‍, രാജേഷ് പി.ടി.കെ, ഗോപിനാഥ് കെ.കെ, പ്രജിഷ വി.പി. എന്നിവര്‍ സംസാരിച്ചു.

കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് കൊയിലാണ്ടിയിൽ പൂർവ്വാധ്യാപക സംഗമം

കൊയിലാണ്ടി: കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് പൂർവ്വാധ്യാപക സംഗമം നടത്തി. പി.മോഹനൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് എൻ.സന്തോഷ് കുമാർ അധ്യക്ഷനായി. സി.ഭാസ്ക്കരൻ മാസ്റ്റർ, കെ.എസ്.ടി.എ സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ വി.പി.രാജീവൻ, സ്മിജ പി.എസ്, സംസ്ഥാന സമിതി അംഗങ്ങളായ സി.സതീശൻ, സജീഷ് നാരായണൻ, കെ.ഷാജിമ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആർ.എം.രാജൻ

കെ.എസ്.ടി.എ കോഴിക്കോട് ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് കൊയിലാണ്ടിയിൽ സാംസ്കാരിക സായാഹ്നവും കാവ്യധാരയും

കൊയിലാണ്ടി: കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് കൊയിലാണ്ടിയിൽ സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു. കെ.എസ്.ടി.എ സംസ്ഥാന എക്സിക്യുട്ടീവ് അംഗം പി.എസ്.സ്മിജ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസവും സംസ്കാരവും എന്ന വിഷയത്തിൽ കെ.വി.സജയ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എൻ.സന്തോഷ് കുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആർ.എം.രാജൻ ആശംസാ പ്രഭാഷണം നടത്തി. കാവ്യധാരയുടെ ഭാഗമായി സുനിൽ തിരുവങ്ങൂർ, സുരഭി