കെ.എസ്.ടി.എ കോഴിക്കോട് ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് കൊയിലാണ്ടിയിൽ സാംസ്കാരിക സായാഹ്നവും കാവ്യധാരയും


കൊയിലാണ്ടി: കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് കൊയിലാണ്ടിയിൽ സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു. കെ.എസ്.ടി.എ സംസ്ഥാന എക്സിക്യുട്ടീവ് അംഗം പി.എസ്.സ്മിജ ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസവും സംസ്കാരവും എന്ന വിഷയത്തിൽ കെ.വി.സജയ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എൻ.സന്തോഷ് കുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആർ.എം.രാജൻ ആശംസാ പ്രഭാഷണം നടത്തി.

കാവ്യധാരയുടെ ഭാഗമായി സുനിൽ തിരുവങ്ങൂർ, സുരഭി കെ, സ്നേഹ ബാലൻ, ജോർജ് കെ.ടി, ഷാജി പി.കെ എന്നിവർ കവിതാലാപനം നടത്തി. സംഘാടക സമിതി ജനറൽ കൺവീനർ ഡി.കെ ബിജു സ്വാഗതവും കൺവീനർ ഉണ്ണികൃഷ്ണൻ സി നന്ദിയും പറഞ്ഞു.