കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് കൊയിലാണ്ടിയിൽ പൂർവ്വാധ്യാപക സംഗമം


കൊയിലാണ്ടി: കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് പൂർവ്വാധ്യാപക സംഗമം നടത്തി. പി.മോഹനൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് എൻ.സന്തോഷ് കുമാർ അധ്യക്ഷനായി.

സി.ഭാസ്ക്കരൻ മാസ്റ്റർ, കെ.എസ്.ടി.എ സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ വി.പി.രാജീവൻ, സ്മിജ പി.എസ്, സംസ്ഥാന സമിതി അംഗങ്ങളായ സി.സതീശൻ, സജീഷ് നാരായണൻ, കെ.ഷാജിമ എന്നിവർ സംസാരിച്ചു.

ജില്ലാ സെക്രട്ടറി ആർ.എം.രാജൻ സ്വാഗതവും സംഘാടക സമിതി ജനറൽ കൺവീനർ ഡി.കെ.ബിജു നന്ദിയും പറഞ്ഞു. അധ്യാപകർ നേതൃത്വം നൽകിയ പാട്ടുപന്തൽ എന്ന ഗാനാലാപന പരിപാടിയും നടന്നു.