”ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഞങ്ങള്‍”; സന്തോഷവാര്‍ത്ത പങ്കുവെച്ച് സ്വവര്‍ഗ ദമ്പതികളായ അമിതും ആദിത്യയും


ദ്യത്തെ കുഞ്ഞിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് സ്വവര്‍ഗ ദമ്പതികളായ ആദിത്യ മദിരാജും അമിഷായും. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും സന്തോഷ വാര്‍ത്ത അറിയിച്ചിരിക്കുന്നത്.

വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞ് പിറക്കുകയാണ് എന്ന കാര്യമാണ് ഇരുവരും അറിയിച്ചത്. സ്വവര്‍ഗ ദമ്പതികളായതിനാല്‍ അണ്ഡദാതാവായ സ്ത്രീയെ കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും ആദിത്യയും അമിത്തും വ്യക്തമാക്കി.

സ്വവര്‍ഗ രക്ഷിതാക്കള്‍ എന്ന നിലയിലല്ല, മറ്റേതൊരു ദമ്പതിമാരേയും പോലെ സാധാരണ രക്ഷിതാക്കളായിരിക്കും തങ്ങളെന്ന് കൂടി ഇവര്‍ പറയുന്നു.

തെലുങ്ക് കുടുംബത്തില്‍ പിറന്ന ആദിത്യ മദിരാജും, ഗുജറാത്തി കുടുംബത്തില്‍ നിന്നുള്ള അമിത് ഷായും മൂന്ന് വര്‍ഷം മുമ്പ് ന്യൂജഴ്സിയില്‍ വച്ചാണ് വിവാഹിതരായത്. ഹിന്ദു ആചാരപ്രകാരം നടന്ന ചടങ്ങില്‍ ഇവരുടെ ബന്ധുക്കളും പങ്കെടുത്തിരുന്നു. വിവാഹ ചിത്രങ്ങള്‍ അന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിരുന്നു.