സഹ അധ്യാപികയോട് മോശമായി പെരുമാറി; കാലടി സർവകലാശാലയുടെ കൊയിലാണ്ടി സബ് സെന്ററിലെ അധ്യാപകനെ സസ്പെൻഡ് ചെയ്തു


Advertisement

കൊയിലാണ്ടി: സഹ അധ്യാപികയോട് മോശമായി പെരുമാറിയതിന് കാലടി സർവകലാശാലയുടെ കൊയിലാണ്ടി സബ് സെന്ററിലെ അധ്യാപകനെ സസ്പെൻഡ് ചെയ്തു. ഉറുദു വിഭാഗം അധ്യാപകൻ കെ.സി.അതാവുള്ള ഖാനെ ആണ് സസ്പെന്റ് ചെയ്ത്. അധ്യാപികയുടെ പരാതിയിലാണ് നടപടി. ഡിപ്പാർട്ട്മെന്റിൽ അതിക്രമം കാണിച്ചതായും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.

Advertisement

പിഎച്ച് ഡി പ്രവേശന പരീക്ഷ മൂല്യ നിർണയത്തിൽ സഹകരിച്ചില്ല, ഡിപ്പാർട്ട്മെന്‍റിൽ ബഹളം വച്ചു, ഫയലുകളും രേഖകളും വച്ചിരുന്ന അലമാര തള്ളിമറിച്ചിട്ടു, അസഭ്യം പറഞ്ഞു തുടങ്ങി ഗുരുതര അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് കെ.സി.അതാവുള്ള ഖാനെ അടിയന്തരമായി സസ്പെന്ഡ് ചെയ്ത് ഉത്തരവിറങ്ങിയത്.

Advertisement

ഓഫീസ് ജീവനക്കാരെ ഉച്ചത്തിൽ അസഭ്യം പറഞ്ഞു, പെരുമാറ്റ ലംഘനം, ​ഗുരുതരമായ അച്ചടക്ക ലംഘനം, ഓഫീസ് പ്രവർത്തം തടസ്സപ്പെടുത്തൽ എന്നിവയാണ് അധ്യാപകനെതിരെയുള്ള അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. പരാതിയുടെയും റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് വെെസ് ചാൻസലർ അധ്യാപകനെ സസ്പെൻഡ് ചെയ്തത്.

Advertisement

 

Summary: Urdu teacher of Kaladi University’s Koilandi sub-centre has been suspended