അമിതവേഗത്തിലെത്തി വളവ് തിരിച്ചു, ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു; വയനാട് മക്കിമലയിലുണ്ടായ അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്ക്, അപകടത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)


Advertisement

മാനന്തവാടി: വയനാട് ജില്ലയിലെ മക്കിമലയില്‍ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്ക്. ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. തലപ്പുഴയില്‍ നിന്ന് മക്കിമലയിലേക്ക് പോകുകയായിരുന്ന ജീപ്പാണ് കൂനം കുരിശ് കവലയില്‍ വച്ച് അപകടത്തില്‍ പെട്ടത്.

Advertisement

മക്കിലമല സ്വദേശികളായ റാണി (53), ശ്രീലത (45) സന്ധ്യ (20), ബിന്‍സി (26), വിസ്മയ (12), ജീപ്പ് ഡ്രൈവര്‍ പത്മരാജ് (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

Advertisement

ജീപ്പിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമായത്. അമിതവേഗതയിലെത്തിയ ജീപ്പ് കൊടും വളവ് തിരിച്ചതോടെയാണ് മറിഞ്ഞത്. അപകടത്തിന്റെ വ്യക്തമായ ദൃശ്യം സമീപത്തെ സി.സി.ടി.വി ക്യമാറയില്‍ പതിഞ്ഞു.

വീഡിയോ കാണാം:

Advertisement