കുത്തിയൊഴുകി പൈപ്പിൽ നിന്നുള്ള വെള്ളം, പൊട്ടിത്തകർന്ന് റോഡ്; അരിക്കുളത്ത് ജപ്പാൻ കുടിവെള്ള പദ്ധതി പൈപ്പ് പൊട്ടിയതിന്റെ ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)
അരിക്കുളം: ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം കുത്തിയൊഴുകുന്നതിന്റെയും റോഡ് തകർന്നതിന്റെയും ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു. കൊയിലാണ്ടി-അഞ്ചാംപീടിക റോഡില്‍ അരിക്കുളം സര്‍വീസ് സഹകരണ റോഡിന് സമീപമാണ് ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടിയത്.
പൈപ്പ് തകര്‍ന്ന് ശക്തമായ വെള്ളം ചീറ്റിയതിനെ തുടര്‍ന്ന് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്.
ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി പ്രദേശവാസികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
അരിക്കുളത്തുനിന്നുമുള്ള വാഹനങ്ങള്‍ കൊയിലാണ്ടി നടുവത്തൂര്‍ നടേരിക്കടവ് മുത്താമ്പി വഴി കൊയിലാണ്ടിയിലേക്കും തിരിച്ചും പോകണമെന്നാണ് നിര്‍ദേശം.
പൈപ്പിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് കാരണമാണ് പൈപ്പ് തകര്‍ന്നത്. ഇതേത്തുടര്‍ന്ന് ഊരള്ളൂരിലെ വാള്‍വ് പൂട്ടി വെള്ളത്തിന്റെ ഒഴുക്ക് കുറച്ചെങ്കിലും അതിനിടയില്‍ തന്നെ ശക്തമായി വെള്ളം ചീറ്റിയത് കാരണം റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടിരുന്നു.