വിദ്യാര്‍ത്ഥികള്‍ക്ക് ‘ഗുഡ് മോണിങ്’; കൊയിലാണ്ടി നഗരസഭയിലെ ഏഴാം ക്ലാസ് വരെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇടവേള ഭക്ഷണം


കൊയിലാണ്ടി: നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 2022-23 പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭയിലെ വിദ്യാലയങ്ങളിലെ ഒന്നു മുതല്‍ ഏഴുവരെയുള്ള അയ്യായിരം വിദ്യാര്‍ഥികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കുന്ന ‘ഗുഡ് മോണിങ്’ ഇടവേള ഭക്ഷണം വിതരണത്തിന്റെ ഉദ്ഘാടനം എം.എല്‍.എ കാനത്തില്‍ ജമീല നിര്‍വ്വഹിച്ചു. പുളിയഞ്ചേരി യു.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ അധ്യക്ഷനായി.

വിദ്യാഭ്യാസ പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥ ഷൈനി ടീച്ചര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൗണ്‍സിലര്‍മാരായ ടി.പി.ശൈലജ, ബവിത, രമേശന്‍ വലിയാട്ടില്‍, പി.ടി.എ പ്രസിഡന്റ് കെ.കെ.പ്രബീഷ്, സ്‌കൂള്‍ ലീഡര്‍ നിരഞ്ജന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി സ്വാഗതവും സ്‌കൂള്‍ പ്രധാനാധ്യാപിക സുപര്‍ണ ചാത്തോത് നന്ദിയും പറഞ്ഞു.