തിരുവങ്ങൂരില്‍ റോഡരികില്‍ നില്‍ക്കവെ ബൈക്ക് ഇടിച്ച് പരിക്കേറ്റ വയോധിക മരിച്ചു


Advertisement

തിരുവങ്ങൂര്‍: കുനിയില്‍ കടവ് റോഡില്‍ വെച്ച് ഇന്നലെ ബൈക്ക് തട്ടി പരിക്കേറ്റ വയോധിക അന്തരിച്ചു. തിരുവങ്ങൂര്‍ എളവീട്ടില്‍ ലക്ഷ്മിയാണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. എണ്‍പത്തിയേഴ് വയസായിരുന്നു.

Advertisement

ഇന്നലെ രാവിലെ പത്ത് മണിക്കായിരുന്നു അപകടം നടന്നത്. സൈരി ഗ്രന്ഥാലയത്തിന് സമീപം റോഡരികില്‍ നില്‍ക്കുകയായിരുന്ന ലക്ഷ്മിയെ ഡ്യൂക്ക് ബൈക്ക് തട്ടുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു. ലക്ഷ്മിയുടെ കണ്ണ് ദാനം ചെയ്തു.

Advertisement

ഭര്‍ത്താവ്: പരേതനായ ചാത്തുക്കുട്ടി.

മക്കള്‍ കുഞ്ഞികൃഷ്ണന്‍ (വി.എസ്.എസ്.സി റിട്ടയേര്‍ഡ് തിരുവനന്തപുരം), രവീന്ദ്രന്‍ (റിട്ടയേര്‍ഡ് കനറാ ബാങ്ക് ഡിവിഷന്‍ മാനേജര്‍ കോഴിക്കോട്), മാധവി തിക്കോടി (മഹിള പ്രധാന ഏജന്റ്), നിര്‍മ്മല (മഹിളാ പ്രധാന ഏജന്റ്), റീന കൊല്ലം.

Advertisement

മരുമക്കള്‍: ദാസന്‍ (റിട്ടയേര്‍ഡ് വിവേഴ്‌സ് സോസൈറ്റി, തിക്കോടി), ഗണേശന്‍ കൊല്ലം (അനശ്വര ബാങ്ക് കൊല്ലം), പ്രേമ (റിട്ടയേര്‍ഡ് ടീച്ചര്‍ തിരുവനന്തപുരം), ഷീജ (AKKR HM ചേളന്നൂര്‍), പരേതനായ ദാസന്‍ പാലക്കുളം (റിട്ടയേര്‍ഡ് എസ്.ഐ. തിരൂര്‍).

സഹോദരങ്ങള്‍ കല്യാണി, പരേതരായ അപ്പുക്കുട്ടന്‍, ബാലന്‍, കുട്ടന്‍, നാരായണി.