Tag: Thiruvangur

Total 5 Posts

സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായിരുന്ന സുബൈർ തിരുവങ്ങൂരിനെ അനുസ്മരിച്ച് ഇഖ്ബാല്‍ യൂത്ത് ഫോറം

തിരുവങ്ങൂര്‍: ഷാര്‍ജയിലും നാട്ടിലും ഒരേപോലെ രാഷ്ട്രീയത്തിലും സാസ്‌കാരിക രംഗത്തും നിറസാന്നിധ്യമായിരുന്ന സുബൈറിനെ അനുസ്മരിച്ച് ഇഖ്ബാല്‍ യൂത്ത് ഫോറം. ഷാര്‍ജയില്‍ ഇഖ്ബാല്‍ യൂത്ത് ഫോറം സ്ഥാപക അംഗവും ഷാര്‍ജ കെ.എം.സി.സി സംസ്ഥാന സെക്രട്ടറിയുമായിരുന്നു സുബൈര്‍. ഷാര്‍ജയിലെ ഇന്ത്യന്‍ അസോസിയേഷനന്‍ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന അദ്ദേഹത്തിന്റെ നിഷ്‌കളങ്കവും നിസ്വാര്‍ത്ഥവുമായ പ്രവര്‍ത്തന ശൈലി മാതൃകയാണെന്ന് യോഗം അനുസ്മരിച്ചു. അനുസ്മരണ യോഗം കോഴിക്കോട്

തിരുവങ്ങൂരിൽ നാളെ വൈദ്യുതി മുടങ്ങും (27/07/2023)

ചേമഞ്ചേരി: തിരുവങ്ങൂരിൽ നാളെ വൈദ്യുതി മുടങ്ങും. തിരുവങ്ങൂർ ടൗണിൽ ദേശീയപാതയുടെ പടിഞ്ഞാറുവശത്ത് രാവിലെ ഒമ്പത് മണി മുതൽ 11 മണി വരെയാണ് വൈദ്യുതി മുടങ്ങുക. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ കോമ്പൗണ്ടിലുള്ള മരങ്ങളുടെ കൊമ്പുകൾ മുറിക്കാനായാണ് വൈദ്യുതി ലൈൻ ഓഫ് ചെയ്യുന്നത്.

തിരുവങ്ങൂരില്‍ ഗുഡ്‌സ് ഓട്ടോറിക്ഷയും പാസഞ്ചര്‍ ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം

ചേമഞ്ചേരി: തിരുവങ്ങൂരില്‍ പാസഞ്ചര്‍ ഓട്ടോറിക്ഷയും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ചൊവ്വാഴ്ച വൈകീട്ട് അഞ്ചേ മുക്കാലോടെയാണ് അപകടമുണ്ടായത്. രണ്ട് വണ്ടികളുടെയും ഡ്രൈവര്‍മാര്‍ക്കും പാസഞ്ചര്‍ ഓട്ടോറിക്ഷയിലെ യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പാസഞ്ചര്‍ ഓട്ടോറിക്ഷ അശ്രദ്ധമായി ഓടിച്ചതാണ് അപകടത്തിന് കാരണമായത് എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇടത് വശത്ത് കൂടെ ഓടിയിരുന്ന പാസഞ്ചര്‍ ഓട്ടോറിക്ഷ പെട്ടെന്ന് തെറ്റായ വശത്തേക്ക് കടക്കുകയും ഗുഡ്‌സുമായി

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് നൂറുശതമാനം; 142 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ്

ചേമഞ്ചേരി: തുടര്‍ച്ചയായ രണ്ടാം വര്‍ഷവും നൂറുശതമാനം വിജയവുമായി തിരുങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. ഈ വര്‍ഷം 640 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയതില്‍ മുഴുവന്‍ പേരും മികച്ച വിജയം കൈവരിച്ചു. 142 പേരാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി വിജയിച്ചത്. 44 വിദ്യാർത്ഥികൾക്ക് ഒമ്പത് എ പ്ലസ് നേടിയും വിജയിച്ചു.  കഴിഞ്ഞവര്‍ഷം ഒരു വിദ്യാര്‍ഥി ഒഴികെ മറ്റെല്ലാവരും

തിരുവങ്ങൂരില്‍ റോഡരികില്‍ നില്‍ക്കവെ ബൈക്ക് ഇടിച്ച് പരിക്കേറ്റ വയോധിക മരിച്ചു

തിരുവങ്ങൂര്‍: കുനിയില്‍ കടവ് റോഡില്‍ വെച്ച് ഇന്നലെ ബൈക്ക് തട്ടി പരിക്കേറ്റ വയോധിക അന്തരിച്ചു. തിരുവങ്ങൂര്‍ എളവീട്ടില്‍ ലക്ഷ്മിയാണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. എണ്‍പത്തിയേഴ് വയസായിരുന്നു. ഇന്നലെ രാവിലെ പത്ത് മണിക്കായിരുന്നു അപകടം നടന്നത്. സൈരി ഗ്രന്ഥാലയത്തിന് സമീപം റോഡരികില്‍ നില്‍ക്കുകയായിരുന്ന ലക്ഷ്മിയെ ഡ്യൂക്ക് ബൈക്ക് തട്ടുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു.