സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായിരുന്ന സുബൈർ തിരുവങ്ങൂരിനെ അനുസ്മരിച്ച് ഇഖ്ബാല്‍ യൂത്ത് ഫോറം


തിരുവങ്ങൂര്‍: ഷാര്‍ജയിലും നാട്ടിലും ഒരേപോലെ രാഷ്ട്രീയത്തിലും സാസ്‌കാരിക രംഗത്തും നിറസാന്നിധ്യമായിരുന്ന സുബൈറിനെ അനുസ്മരിച്ച് ഇഖ്ബാല്‍ യൂത്ത് ഫോറം. ഷാര്‍ജയില്‍ ഇഖ്ബാല്‍ യൂത്ത് ഫോറം സ്ഥാപക അംഗവും ഷാര്‍ജ കെ.എം.സി.സി സംസ്ഥാന സെക്രട്ടറിയുമായിരുന്നു സുബൈര്‍. ഷാര്‍ജയിലെ ഇന്ത്യന്‍ അസോസിയേഷനന്‍ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന അദ്ദേഹത്തിന്റെ നിഷ്‌കളങ്കവും നിസ്വാര്‍ത്ഥവുമായ പ്രവര്‍ത്തന ശൈലി മാതൃകയാണെന്ന് യോഗം അനുസ്മരിച്ചു.

അനുസ്മരണ യോഗം കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.ടി.ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. ഇഖ്ബാല്‍ യൂത്ത് ഫോറം പ്രസിഡന്റ് സഅദ് പുറക്കാട് അധ്യക്ഷത വഹിച്ചു. മിഖ്ദാദ് ഇസ്ഹാഖ് ഖുര്‍ആന്‍ പാരായണം ചെയ്തു. റഷീദ് മണ്ടോളി സ്വാഗതം ആശംസിച്ചു. ഇസ്ഹാഖ് കല്ലട പ്രാര്‍ത്ഥന നടത്തി. ഹംസ കൊല്ലം അനുസ്മരണ ഗാനം ആലപിച്ചു.

ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി എം.എ.ലത്തീഫ്, സി.ഹനീഫ മാസ്റ്റര്‍, ടി.കെ.അബ്ബാസ്, അബ്ബാസ് കുന്നില്‍, ടി.എം.ഹസ്സന്‍, സൂപ്പി തിരുവളളൂര്‍, സറീന തിക്കോടി, മുസ്തഫ മുട്ടുങ്ങല്‍, റഷീദ് മലപ്പാടി, റസീന ഷാഫി, എ.ജി.അബ്ദുല്ല കാസര്‍ഗോഡ്, മുസ്തഫ പൂക്കാട്, വി.പി.ഇബ്രാഹീം കുട്ടി, സമദ് പൂക്കാട്, അലി കൊയിലാണ്ടി, ഷമീല്‍ പള്ളിക്കര, ഫൈസല്‍ രാമത്ത്, എ.അസീസ് മാസ്റ്റര്‍, റസീഫ് പുറക്കാട്, അബ്ദുല്ല മാണിക്കോത്ത്, പി.വി.റംല, നിസാര്‍ വെള്ളികുളങ്ങര, മൊയ്തീന്‍ പാങ്ങ്, അഷ്‌റഫ് മാസ്റ്റര്‍, പി.എം.അബ്ദുല്‍ഖാദര്‍, ഹാഷിം പുന്നക്കല്‍, ഉസ്മാന്‍ കല്ലായി എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.