മരം കയറ്റി വന്ന പിക്കപ്പും ചുരം കയറുകയായിരുന്ന സ്‌കൂട്ടറും അപകടത്തിൽ പെട്ടു; താമരശ്ശേരി ചുരത്തിലുണ്ടായ അപകടത്തില്‍ ഇരുപത്തിയഞ്ചുകാരിക്ക് ദാരുണാന്ത്യം


Advertisement

താമരശ്ശേരി: ചുരത്തില്‍ പിക്കപ്പും സ്‌കൂട്ടറും അപകടത്തിൽ പെട്ട് യുവതിക്ക് ദാരുണാന്ത്യം. കൊടുവള്ളി പാലക്കുറ്റി സ്വദേശിനി സക്കീന ബാനു ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസായിരുന്നു. ഒന്നാം വളവിന് സമീപം വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്.

Advertisement

മരം കയറ്റി ചുരമിറങ്ങി വരികയായിരുന്ന പിക്കപ്പ് ചുരം കയറുകയായിരുന്ന സ്‌കൂട്ടറിന് മുകളിലേക്ക് മറിയുകയായിരുന്നു. സക്കീനയും ഭര്‍ത്താവ് ഹനീഫയും രണ്ട് കുട്ടികളുമാണ് സ്‌കൂട്ടറിലുണ്ടായിരുന്നത്. നാല് പേരെയും ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സക്കീനയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഒരു കുട്ടിയുടെ നില ഗുരുതരമാണ്.

Advertisement
Advertisement