Tag: Thamarassery Churam

Total 16 Posts

താമരശ്ശേരി ചുരത്തില്‍ പട്ടാപ്പകല്‍ കാര്‍ തടഞ്ഞുനിര്‍ത്തി എട്ടംഗ സംഘം യുവാവിനെ ആക്രമിച്ചു; 68 ലക്ഷം രൂപയും മൊബൈല്‍ ഫോണും കവര്‍ന്നതായി പരാതി

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ യുവാവിനെ തടഞ്ഞുനിര്‍ത്തി പണവും മൊബൈല്‍ ഫോണും കവര്‍ന്നതായി പരാതി. അറുപത്തിയെട്ട് ലക്ഷം രൂപയാണ് നഷ്ടമായത്. കര്‍ണാടക മൈസൂര്‍ ലഷ്‌കര്‍ മൊഹല്ല സ്വദേശി വിശാല്‍ ദശത് മഡ്കരി (27) ആണ് കവര്‍ച്ചയ്ക്ക് ഇരയായതായി പരാതി നല്‍കിയത്. ബുധനാഴ്ച രാവിലെ എട്ടുമണിയോടെ ചുരത്തില്‍ ഒമ്പതാം വളവിന് താഴെയാണ് സംഭവം. മൈസൂരില്‍ നിന്ന് കൊടുവള്ളിയിലേക്ക് വരികയായിരുന്നു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; അവധി ദിനങ്ങളില്‍ വൈകുന്നേരം മൂന്ന് മുതല്‍ രാത്രി ഒമ്പത് വരെ വലിയ വാഹനങ്ങള്‍ക്ക് നിരോധനം

താമരശ്ശേരി: ഗതാഗതക്കുരുക്ക് ശക്തമായ സാഹചര്യത്തില്‍ അവധി ദിനങ്ങളില്‍ താമരശ്ശേരി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് ഉത്തരവിട്ടു. ശനി, ഞായര്‍ ഉള്‍പ്പെടെയുള്ള പൊതു അവധി ദിനങ്ങള്‍, രണ്ടാംശനിയോട് ചേര്‍ന്ന് വരുന്ന വെള്ളിയാഴ്ചകള്‍ എന്നീ ദിവസങ്ങളില്‍ വൈകുന്നേരം മൂന്ന് മണിക്കും ഒമ്പത് മണിക്കും ഇടയിലാണ് ഗതാഗത നിയന്ത്രണം. ഈ ദിവസങ്ങളില്‍ ആറ്

താമരശ്ശേരി ചുരത്തില്‍ മിനി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ മിനി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ചുരം ഒമ്പതാം വളവിനും എട്ടാം വളവിനും ഇടയിലായി ഇന്നലെ രാത്രി 11.30 ഓടുകൂടിയായിരുന്നു അപകടം. കര്‍ണാടക രജിസ്‌ട്രേഷനുള്ള മിനിലോറിയാണ് മറിഞ്ഞത്. രണ്ടുപേരാണ് ലോറിയിലുണ്ടായിരുന്നത്. ലോറിയിലെ ജീവനക്കാരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ചുരം സംരക്ഷണ സമിതിയും, എന്‍ആര്‍ഡിഎഫ് പ്രവര്‍ത്തകരും, പോലീസു സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

സണ്‍റൂഫില്‍ രണ്ടുപേര്‍, ഡോറില്‍ ഇരുന്ന് ഒരാള്‍; താമരശ്ശേരി ചുരത്തിലൂടെ യുവതിയുടെയും യുവാക്കളുടെയും അപകടകരമായ യാത്ര, വീഡിയോ വൈറലായതോടെ നടപടിയെടുത്ത് പൊലീസ് (വീഡിയോ കാണാം)

താമരശ്ശേരി: താമരശ്ശേരി ചുരത്തിലൂടെ കാറില്‍ അപകടകരമായി യാത്ര ചെയ്ത യുവതിയുടെയും യുവാക്കളുടെയും വീഡിയോ വൈറല്‍. തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള കാറിലാണ് ഇവര്‍ ചുരത്തില്‍ സാഹസിക യാത്ര നടത്തിയത്. വീഡിയോ ദൃശ്യങ്ങള്‍ വൈറലായതോടെ പൊലീസ് നടപടിയെടുത്തു. ചുരം കയറി പോകുമ്പോഴാണ് യുവാക്കള്‍ അഭ്യാസ പ്രകടനം നടത്തിയത്. അതിവേഗം സഞ്ചരിക്കുന്ന കാറിന്റെ സണ്‍റൂഫ് തുറന്ന് പുറത്തേക്ക് തലയിട്ട് നിന്നാണ് യുവാവും

മരം കയറ്റി വന്ന പിക്കപ്പും ചുരം കയറുകയായിരുന്ന സ്‌കൂട്ടറും അപകടത്തിൽ പെട്ടു; താമരശ്ശേരി ചുരത്തിലുണ്ടായ അപകടത്തില്‍ ഇരുപത്തിയഞ്ചുകാരിക്ക് ദാരുണാന്ത്യം

താമരശ്ശേരി: ചുരത്തില്‍ പിക്കപ്പും സ്‌കൂട്ടറും അപകടത്തിൽ പെട്ട് യുവതിക്ക് ദാരുണാന്ത്യം. കൊടുവള്ളി പാലക്കുറ്റി സ്വദേശിനി സക്കീന ബാനു ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസായിരുന്നു. ഒന്നാം വളവിന് സമീപം വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. മരം കയറ്റി ചുരമിറങ്ങി വരികയായിരുന്ന പിക്കപ്പ് ചുരം കയറുകയായിരുന്ന സ്‌കൂട്ടറിന് മുകളിലേക്ക് മറിയുകയായിരുന്നു. സക്കീനയും ഭര്‍ത്താവ് ഹനീഫയും രണ്ട് കുട്ടികളുമാണ് സ്‌കൂട്ടറിലുണ്ടായിരുന്നത്.

8.735 കിലോമീറ്റര്‍ ദൂരം, 2134 കോടി രൂപ ചെലവ്; സംസ്ഥാനത്തിന്റെ അഭിമാനമാവാന്‍ വരുന്നു, വയനാട്-കോഴിക്കോട് തുരങ്കപാത, പദ്ധതിക്ക് വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരം

കോഴിക്കോട്: വളഞ്ഞുപുളഞ്ഞ് ചുരം കയറി വയനാട്ടിലേക്കുള്ള മടുപ്പിക്കുന്ന യാത്രകളില്‍ നിന്ന് മോചനമേകാനായി തുരങ്കപാത വരുന്നു. സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായി വിശേഷിപ്പിക്കപ്പെടുന്ന കോഴിക്കോട്-വയനാട് തുരങ്കപാതയുടെ നിര്‍മ്മാണത്തിനായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം തത്വത്തിലുള്ള ഒന്നാംഘട്ട അംഗീകാരം നല്‍കി. പദ്ധതിക്കായി ഉപയോഗിക്കുന്ന ഭൂമിക്ക് പകരം 17.263 ഹെക്ടര്‍ ഉഭൂമിയില്‍ മരം വച്ച് പിടിപ്പിക്കുകയും അത് റിസര്‍വ്വ് വനമായി വിജ്ഞാപനം ചെയ്ത്

സംരക്ഷണ ഭിത്തി തകര്‍ത്ത് മുന്നോട്ട് നീങ്ങി; താമരശ്ശേരി ചുരത്തില്‍ ലോറി അപകടത്തില്‍പ്പെട്ടു

താമരശ്ശേരി: താമശ്ശേരി ചുരത്തില്‍ ലോറി അപകടത്തില്‍പ്പെട്ടു. വയനാട് ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുകയായിരുന്ന ലോറി ചുരം ഇറങ്ങുന്നതിനിടെ സംരക്ഷണ ഭിത്തി തകര്‍ത്ത് മുന്നോട്ട് നീങ്ങുകയായിരുന്നു. ലോറി കൊക്കയിലേക്ക് പതിക്കാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. ലോറി ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

അടിക്കാടിന് തീപിടിച്ചു; താമരശ്ശേരി ചുരത്തില്‍ തീപിടിത്തം

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ തീപിടിത്തം. ചുരത്തിലെ ഒന്നാം വളവില്‍ അടിക്കാടിന് തീപിടിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഉടന്‍ തന്നെ മുക്കത്തു നിന്നും അഗ്നിശമനസേനയുടെ ഒരു യൂണിറ്റ് സംഭവസ്ഥലത്തെത്തി തീയണച്ചു. മുക്കം ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ അബ്ദുല്‍ ഖഫൂറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്. ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മായ നിപിന്‍ ദാസ്, അബ്ദുല്‍ ജലീല്‍, നിയാസ്, സനീഷ്

കുരങ്ങന്‍ കൈവശപ്പെടുത്തിയ താക്കോല്‍ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നതിനിടെ കൊക്കയിലേക്ക് വീണു; താമരശ്ശേരി ചുരത്തില്‍ യാത്രക്കാരന്‍ അപകടത്തില്‍പ്പെട്ടു

താമരശ്ശേരി: താമരശ്ശേരി ചുരം വ്യൂ പോയിന്റില്‍ നിന്നും കൊക്കയിലേക്ക് വീണ് യാത്രക്കാരന് പരിക്ക്. മലപ്പുറം പൊന്‍മള സ്വദേശി അയമുവാണ് അപകടത്തില്‍ പെട്ടത്. കാറിന്റെ താക്കോല്‍ കൈവശപ്പെടുത്തിയ കുരങ്ങ് താഴേക്ക് പോയപ്പോള്‍ അതിനെ പിന്തുടരുകയായിരുന്നു. തുടർന്ന് കൊക്കയിലേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതനിടെ പിടിവിട്ട് താഴ്ചയിലേക്ക് വീഴുകയായിരുന്നു. കല്‍പ്പറ്റയില്‍ നിന്നും ഫയര്‍ ഫോഴ്സ് എത്തി ഇയാളെ രക്ഷപ്പെടുത്തി. സാരമായി പരുക്കേറ്റ

ഒരു വശത്ത് വലിയ ഗർത്തം മറുവശത്ത് പാറക്കെട്ടും, യാത്രക്കാരെല്ലാം ഉറക്കത്തിൽ; താമരശ്ശേരി ചുരത്തിന്റെ ഒമ്പതാം വളവിൽവെച്ച് കെ.എസ്.ആർ.ടി.സി ബസിന്റെ ബ്രേക്ക് നഷ്ടമായി, ഡ്രൈവരുടെ മനസാന്നിധ്യം കൊണ്ട് രക്ഷപ്പെട്ടത് 38 ജീവനുകൾ

താമരശ്ശേരി: ഡ്രൈവറുടെ മനസാന്നിധ്യം കൊണ്ട് മാത്രം 38 ജീവനുകളാണ് കഴിഞ്ഞ ദിവസം തമരശ്ശേരി ചുരത്തില്‍ രക്ഷപ്പെട്ടത്. ചുരത്തിന്റെ ഏറ്റവും മുകളില്‍വച്ച് ബ്രേക്ക് നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി സൂപ്പര്‍ഡീലക്‌സ് ബസില്‍ 36 യാത്രക്കാരും ഡ്രൈവറും കണ്ടക്ടറുമാണുണ്ടായിരുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ 5.45 ഓടെയായിരുന്നു സംഭവം. ബംഗലൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസ് വ്യൂ പോയന്റിനു സമീപത്തെത്തിയപ്പോഴാണ് ബസിന്റെ എയര്‍സിസ്റ്റം തകരാറിലാവുകയും