കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; ബെംഗളൂരുവില്‍ കോഴിക്കോട് സ്വദേശിനിയായ ഇരുപത്തിമൂന്നുകാരി മരിച്ചു


ബെംഗളൂരു: കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് കോഴിക്കോട് സ്വദേശിനി മരിച്ചു. ഒളവണ്ണ ചേളനിലം എം.ടി ഹൗസില്‍ ജെ.അബ്ദുള്‍ അസീസിന്റെ മകള്‍ ജെ.ആദില ആണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസായിരുന്നു.

ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയില്‍ ചന്നപട്ടണയ്ക്ക് സമീപമാണ് അപകടമുണ്ടായത്. കാര്‍ ഓടിച്ചിരുന്ന അശ്വിന്‍ (25) പരിക്കുകളോടെ ബിഡദിയിലെ സ്വകാര്യ ആശുപത്രിയിലാണ്. വ്യാഴാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് അപകടമുണ്ടായത്.