Tag: olavanna

Total 2 Posts

കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; ബെംഗളൂരുവില്‍ കോഴിക്കോട് സ്വദേശിനിയായ ഇരുപത്തിമൂന്നുകാരി മരിച്ചു

ബെംഗളൂരു: കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് കോഴിക്കോട് സ്വദേശിനി മരിച്ചു. ഒളവണ്ണ ചേളനിലം എം.ടി ഹൗസില്‍ ജെ.അബ്ദുള്‍ അസീസിന്റെ മകള്‍ ജെ.ആദില ആണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസായിരുന്നു. ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയില്‍ ചന്നപട്ടണയ്ക്ക് സമീപമാണ് അപകടമുണ്ടായത്. കാര്‍ ഓടിച്ചിരുന്ന അശ്വിന്‍ (25) പരിക്കുകളോടെ ബിഡദിയിലെ സ്വകാര്യ ആശുപത്രിയിലാണ്. വ്യാഴാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് അപകടമുണ്ടായത്.

റോഡിലൂടെ പോകവേ ചാടി കടിച്ചു; ഒളവണ്ണയിൽ തെരുവുനായയുടെ ആക്രമണത്തിൽ ഒമ്പതുപേർക്ക് പരിക്ക് (വീഡിയോ കാണാം)

ഒളവണ്ണ: ഒളവണ്ണയിൽ തെരുവുനായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. കോന്തനാരിയിലും പള്ളിപ്പുറത്തുമായി പഞ്ചായത്ത് പ്രദേശത്ത് ഒമ്പതുപേർക്ക് തെരുവുനായയുടെ കടിയേറ്റത്. വീടിൻ്റെ മുറ്റത്ത് നിൽക്കവേ പള്ളിപ്പുറത്ത് പുത്തലത്ത് അനിതയെ നായ കടിക്കുകയായിരുന്നു. കോന്തനാരി ബൊട്ടാണിക്കൽ ഗാർഡന് സമീപം റോഡിൽ വെച്ച് എട്ടുപേർക്കാണ് കടിയേറ്റത്. കടിയേറ്റ കോന്തനാരി സ്വദേശികളായ മോഹൻ ദാസ്, ഷൈലജ, ശരത്, മനോജ്, മൂന്ന് അതിഥി