റോഡിലൂടെ പോകവേ ചാടി കടിച്ചു; ഒളവണ്ണയിൽ തെരുവുനായയുടെ ആക്രമണത്തിൽ ഒമ്പതുപേർക്ക് പരിക്ക് (വീഡിയോ കാണാം)


ഒളവണ്ണ: ഒളവണ്ണയിൽ തെരുവുനായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. കോന്തനാരിയിലും പള്ളിപ്പുറത്തുമായി പഞ്ചായത്ത് പ്രദേശത്ത് ഒമ്പതുപേർക്ക് തെരുവുനായയുടെ കടിയേറ്റത്.

വീടിൻ്റെ മുറ്റത്ത് നിൽക്കവേ പള്ളിപ്പുറത്ത് പുത്തലത്ത് അനിതയെ നായ കടിക്കുകയായിരുന്നു. കോന്തനാരി ബൊട്ടാണിക്കൽ ഗാർഡന് സമീപം റോഡിൽ വെച്ച് എട്ടുപേർക്കാണ് കടിയേറ്റത്. കടിയേറ്റ കോന്തനാരി സ്വദേശികളായ മോഹൻ ദാസ്, ഷൈലജ, ശരത്, മനോജ്, മൂന്ന് അതിഥി തൊഴിലാളികൾ എന്നിവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.

ഒളവണ്ണയിൽ ആളുകളെ കടിച്ചത് പേപ്പട്ടിയാണെന്ന സംശയിക്കുന്നു. മറ്റു നായകളെയും കടിച്ചിട്ടുണ്ട്. നായയെ പിന്നീട് തല്ലി കൊന്നു.

വീഡിയോ കാണാം:

പേരാമ്പ്രയിൽ നിന്ന് പുതുമുഖമായി സത്യൻ കടിയങ്ങാട്, കെ.ബാലനാരായണനെ നിലനിർത്തി; കോഴിക്കോട് ജില്ലയില്‍ നിന്ന് കെ.പി.സി.സിയിലേക്ക് 26 പേർ

Summary: attack by stay dog at olavanna, Nine injured in stray dog ​​attack