കോഴിക്കോട് യുവ ഡോക്ടറെ സുഹൃത്തിന്റെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്: യുവ ഡോക്ടറെ സുഹൃത്തിന്റെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളജിലെ പി.ജി വിദ്യാര്‍ത്ഥിനിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വയനാട് കണിയാമ്പറ്റ സ്വദേശിനി തന്സിയാണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസായിരുന്നു.
പാലാഴിയിലുള്ള സുഹൃത്തിന്റെ ഫ്ലാറ്റിലാണ് തന്‍സിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.