പന്തലായനി ബി.ആര്‍.സിയും ചെങ്ങോട്ടുകാവ് ആയുര്‍വേദ ഡിസ്‌പെന്‍സറിയും മുന്‍കൈയെടുത്തു; ചേലിയ യു.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി യോഗ പരിശീലനം


കൊയിലാണ്ടി: പന്തലായനി ബി.ആര്‍.സിയും ചെങ്ങോട്ടുകാവ് ആയുര്‍വേദ ഡിസ്പന്‍സറിയും സംയുക്തമായി കുട്ടികള്‍ക്കായി യോഗ പരിശീലനം ആരംഭിച്ചു. ചേലിയ യു.പി. സ്‌കൂളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയില്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ 40 കുട്ടികള്‍ക്കാണ് യോഗ പരിശീലനം നല്‍കിയത്.

ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്‌സണ്‍ ബിന്ദു മുതിരക്കണ്ടത്തില്‍ അധ്യക്ഷയായി. വാര്‍ഡ് മെമ്പര്‍ അബ്ദുള്‍ ഷുക്കൂര്‍, ട്രെയിനര്‍ വികാസ്, ഡോ: അഞ്ജന, സജേഷ് മലയില്‍ (പി.ടി.എ പ്രസിഡണ്ട്), ഹെഡ്മിസ്ട്രസ് ദിവ്യ, യോഗ ഇന്‍സ്ട്രക്റ്റര്‍ അഭിജിത്ത് എന്നിവര്‍ സംസാരിച്ചു. ശ്രീരേഖ നന്ദി പറഞ്ഞു.

Summary: Yoga training for students of Chelia UP School