സന്തോഷ വാർത്ത, വാട്സ്ആപ്പ് അക്കൗണ്ട് ഒന്നുമതി, പക്ഷേ നാല് ഫോണുകളിൽ ഉപയോ​ഗിക്കാം, പുതിയ ഫീച്ചറിനെ കുറിച്ച് അറിയാം


റ്റവും കൂടുതൽ ആളുകൾ ഉപയോ​ഗിക്കുന്ന സോഷ്യൽ മീഡിയ ആപ്ലിക്കേഷനാണ് വാട്സ്ആപ്പ്. ഉപയോക്താക്കൾക്ക് സൗകര്യ പ്രദമാകുന്ന നിരവധി അപ്ഡേഷനുകൾ ഇതിനകം വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. അതുപോലെ എല്ലാവരും കാത്തിരുന്ന പുതിയ മാറ്റമാണ് വാട്സ്ആപ്പ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. നാല് സ്മാർട്ട്ഫോണുകളിൽ ഇനി വാട്സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാമെന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത.

ഈ ഫീച്ചർ ഉൾപ്പെടുത്തിയുള്ള വാട്സ്ആപ്പിന്റെ പുതിയ അപ്ഡേറ്റ് മെറ്റ പുറത്തിറക്കി. നാല് ഫോണുകളിലോ അല്ലെങ്കിൽ പിസി, ഫോൺ, ടാബ് തുടങ്ങി നാല് വ്യത്യസ്ത ഡിവൈസുകളിലോ ഇനി എളുപ്പത്തിൽ ഒരു വാട്സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാനാകും. മൾട്ടി ഡിവൈസ് സപ്പോട്ട് വാട്സ്ആപ്പ് നേരത്തെ തന്നെ പരീക്ഷിച്ചിരുന്നുവെങ്കിലും എല്ലാ ഉപഭോക്താക്കൾക്കും ഉപയോഗിക്കാനാകും വിധത്തിൽ ഇതിന്റെ അപ്ഡേറ്റ് ലഭ്യമാക്കുന്നത് ഇപ്പോഴാണ്.

ഒരേ അക്കൗണ്ട് നാല് ഡിവൈസുകളിലും സ്വതന്ത്രമായി ഉപയോഗിക്കാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത. പ്രൈമറി അക്കൗണ്ട് ഉള്ള ഫോണുമായി നെറ്റ്‍വർക്ക് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇത് സാധ്യമാണ്. എന്നാൽ പ്രൈമറി അക്കൗണ്ട് സ്ഥിതി ചെയ്യുന്ന ഡിവൈസ് ദീർഘകാലം ഉപയോഗിക്കാതിരുന്നാൽ മറ്റു ഡിവൈസുകളിലും വാട്സ്ആപ്പ് ലോഗൗട്ട് ആകും.

നാല് ഡിവൈസുകളിലും വളരെ ലളിതമായി തന്നെ വാടസ്ആപ്പ് ആക്ടീവാക്കാൻ സാധിക്കും. ഇതിനായി രണ്ടാമത്തെ ഫോണിൽ വാട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം അതിൽ ലോ​ഗിൻ ചെയ്യുന്നതിനായി ഫോൺ നമ്പറിന് പകരം ലിങ്ക് ടു എക്സിറ്റിം​ഗ് അക്കൗണ്ട് എന്നത് തിരഞ്ഞെടുക്കുക. സെറ്റിം​ഗ്സിലുള്ള ലിങ്ക് എ ഡിവെെസ് ഓപ്ഷൻ വഴി ഫോൺ സ്‌കാൻ ചെയ്യുന്നതിനായി ഒരു ക്യുആർ കോഡ് സൃഷ്‌ടിക്കുന്നതിലൂടെ ഫോണിൽ വാട്സ്ആപ്പ് ആക്ടിവേറ്റ് ആക്കാൻ സാധിക്കും.

Summary: You Can Now Use Same WhatsApp Account on 4 Phones