കാപ്പാട് വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണു


കാപ്പാട്: കാപ്പാട് കണ്ണങ്കടവ് പാലത്തിനടുത്ത് വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണു. തെക്കേപറമ്പിൽ ബഷീറിന്റെ വീടിന് മുകളിലാണ് തെങ്ങ് വീണത്. ഇന്ന് സന്ധ്യക്കായിരുന്നു സംഭവം.

ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി വീടിന് മുകളിൽ വീഴുകയായിരുന്നു. അപകടത്തിൽ വീടിന്റെ മേൽക്കൂരയും ഭിത്തിയും ഭാ​ഗികമായി തകർന്നു. അപകട സമയത്ത് വീട്ടുകാർ പുറത്തിറങ്ങിയതിനാൽ ആർക്കും പരിക്കേറ്റില്ല.

വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി അ​ഗ്നിരക്ഷാസേന പ്രവർത്തകർ സ്ഥലം സന്ദർശിച്ചു. വീടിന് മുകളിൽ വീണ മരം കുറിച്ച് മാറ്റാൻ വി​ദ​ഗ്ദ തൊഴിലാളികളുടെ സേവനം ആവശ്യമാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് വീട്ടുകാർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി മടങ്ങുകയായിരുന്നുവെന്ന് സ്റ്റേഷൻ ഓഫീസർ സി.പി ആനന്ദൻ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. വീട്ടുകാരോട് മാറി താമസിക്കാൻ നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റേഷൻ ഓഫീസർ സി.പി അനന്ദന്റെ നേതൃത്വത്തിൽ ​ഗ്രേഡ് എഎസ്പിഒ ആന്റ പി.കെ ബാബു, എഫ്.ആർ.ഒ നിധിപ്രസാദ്, ശ്രീരാജ്, ജിനീഷ് കെ, ഹോം ​ഗാർഡ് രാജേഷ്, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ മനോജ് എന്നിവരാണ് സ്ഥലം സന്ദർശിച്ചത്.