മുചുകുന്ന് കോളേജിന് സമീപം റോഡരികിലെ അടിക്കാടിന് തീ പിടിച്ചു; തീ അണച്ച് കൊയിലാണ്ടി ഫയർ ഫോഴ്സ് (വീഡിയോ കാണാം)


കൊയിലാണ്ടി: മുചുകുന്ന് കോളേജിന് സമീപം റോഡരികിലുള്ള അടിക്കാടിന് തീ പിടിച്ചു. വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് അടിക്കാടിന് തീ പിടിച്ചത്.

വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്ന് ഫയർ ഫോഴ്സ് സ്ഥലത്തെത്തി വെള്ളം ചീറ്റിച്ച് തീ അണയ്ക്കുകയും തീ കൂടുതൽ സ്ഥലങ്ങളിലേക്ക് പടരുന്നത് തടയുകയും ചെയ്തു.

കൊയിലാണ്ടി അഗ്നിരക്ഷാ സേനാംഗങ്ങളായ ഗ്രേഡ് എ.എസ്.ടി.ഒ മജീദ്, നിധി പ്രസാദ്, സിജിത്ത്, നിതിൻരാജ്, മനോജ്, ബിനീഷ്, ഹോം ഗാർഡ് രാജേഷ്, ബാലൻ എന്നിവരുൾപ്പെട്ട സംഘമാണ് തീ അണച്ചത്.

വീഡിയോ കാണാം: