Tag: Koyilandi Fire Force

Total 7 Posts

മുചുകുന്ന് കോളേജിന് സമീപം റോഡരികിലെ അടിക്കാടിന് തീ പിടിച്ചു; തീ അണച്ച് കൊയിലാണ്ടി ഫയർ ഫോഴ്സ് (വീഡിയോ കാണാം)

കൊയിലാണ്ടി: മുചുകുന്ന് കോളേജിന് സമീപം റോഡരികിലുള്ള അടിക്കാടിന് തീ പിടിച്ചു. വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് അടിക്കാടിന് തീ പിടിച്ചത്. വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്ന് ഫയർ ഫോഴ്സ് സ്ഥലത്തെത്തി വെള്ളം ചീറ്റിച്ച് തീ അണയ്ക്കുകയും തീ കൂടുതൽ സ്ഥലങ്ങളിലേക്ക് പടരുന്നത് തടയുകയും ചെയ്തു. കൊയിലാണ്ടി അഗ്നിരക്ഷാ സേനാംഗങ്ങളായ ഗ്രേഡ് എ.എസ്.ടി.ഒ മജീദ്, നിധി

കൊയിലാണ്ടി റെയില്‍വേ മേല്‍പ്പാലത്തിന് സമീപമുള്ള നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ തീ പിടിത്തം; പിന്നില്‍ സാമൂഹ്യവിരുദ്ധരെന്ന് സംശയം; നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്

കൊയിലാണ്ടി: നഗരത്തിലെ റെയില്‍വേ മേല്‍പ്പാലത്തിന് സമീപം നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ തീ പിടിത്തം. കെട്ടിടത്തിന് അകത്ത് സൂക്ഷിച്ചിരുന്ന കോണ്‍ക്രീറ്റ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന മരപ്പലകകള്‍ക്കാണ് തീ പിടിച്ചത്. വിവരമറിഞ്ഞ് കൊയിലാണ്ടി ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. കെട്ടിടത്തിനുള്ളില്‍ രാവിലെ മുതല്‍ തീ ഉണ്ടായിരുന്നുവെന്നാണ് കരുതുന്നത്. ഉച്ചതിരിഞ്ഞ് ഇത് ശ്രദ്ധയില്‍ പെട്ടവരാണ് ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിച്ചത്.

ജോലിസമയമല്ലാത്തപ്പോഴും ചുമതല മറക്കാതെ അഗ്നിശമന സേനാംഗം; കിണറ്റില്‍ വീണ ആടിനെ സാഹസികമായി രക്ഷിച്ച ചെറുവണ്ണൂരിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഷിജുവിന്റെ സഹജീവി സ്നേഹത്തിന് ബിഗ് സല്യൂട്ട്‌

മേപ്പയ്യൂർ: ജോലിയിൽ ഇല്ലാതിരുന്ന സമയമായിട്ട് പോലും സഹജീവിയോടുള്ള കരുതൽ മറക്കാതിരുന്ന അഗ്നിശമനസേനാംഗത്തിന് അഭിനന്ദന പ്രവാഹം. കൊയിലാണ്ടി ഫയർ സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷിജുവാണ് ചെറുവണ്ണൂർ തെക്കേകല്ലുള്ള പറമ്പിൽ ദിനേശന്റെ കിണറ്റിൽ വീണ ആടിനെ സാഹസികമായി രക്ഷപ്പെടുത്തിയത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ആട് കിണറ്റിൽ വീണതറിഞ്ഞ വീട്ടുടമസ്ഥൻ തന്റെ നാട്ടുകാരനായ അഗ്നിശമന സേനാംഗം ഷിജുവിനെ

എത്തിയപ്പോള്‍ ടയര്‍ കടയും സമീപത്തെ കടയും കത്തിയാളുന്നതാണ് കണ്ടത്, തൊട്ടടുത്തായി തന്നെ വീടുകളുമുണ്ട്; ബാലുശേരിയിലെ തീപിടത്തത്തെക്കുറിച്ച് തീയണക്കാനുള്ള ശ്രമങ്ങളില്‍ പങ്കാളിയായ ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്- (വീഡിയോ)

ബാലുശേരി: ഫയര്‍ഫോഴ്‌സ് കൃത്യസമയത്ത് ഇടപെട്ടതിനാലാണ് ബാലുശ്ശേരിയിലെ പുത്തൂര്‍വട്ടത്തെ തീപിടിത്തം വലിയ അപകടങ്ങള്‍ക്ക് വഴിവെക്കാതെ നിയന്ത്രിക്കാനായത്. നിറയെ വീടുകളും അടുത്തടുത്തായി കടകളുമുള്ള പ്രദേശമായതിനാല്‍ തീ പടരാന്‍ സാധ്യത ഏറെയായിരുന്നു. എന്നാല്‍ നരിക്കുനി, കൊയിലാണ്ടി, വെള്ളിമാടുകുന്ന്, പേരാമ്പ്ര സ്റ്റേഷനുകളില്‍ നിന്നും അഗ്നിരക്ഷാ പ്രവര്‍ത്തകരെത്തി അപകടത്തിന്റെ വ്യാപ്തി കുറക്കുകയായിരുന്നു. പുലര്‍ച്ചെ അഞ്ചുമണിയോടെ തങ്ങള്‍ സ്ഥലത്തെത്തുമ്പോള്‍ നരിക്കുനിയില്‍ നിന്നുള്ള അഗ്നിരക്ഷാ സംഘം

ദേശീയപാതയില്‍ പൊയില്‍ക്കാവ് കൂറ്റന്‍മരം കടപുഴകി വീണു; മരത്തിനടിയില്‍ ചരക്ക് ലോറി കുടുങ്ങി

കോഴിക്കോട്: കനത്ത മഴയില്‍ ദേശീയപാതയില്‍ പൊയില്‍ക്കാവ് കൂറ്റന്‍മരം കടപുഴകി വീണു. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം. അതുവഴി പോകുകയായിരുന്ന ചരക്ക് ലോറി മരത്തിനടിയില്‍പ്പെട്ടു. കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. ലോറിക്കുള്ളില്‍ കുടുങ്ങിയ മഹാരാഷ്ട്ര സ്വദേശികളായ ഡ്രൈവറേയും ക്ലീനറേയും അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ പുറത്തെടുത്തു. ഇവര്‍ക്ക് സാരമായ പരിക്കുകളില്ല. സംഭവത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. വലിയ

ശക്തമായ ഇടിമിന്നലിൽ പുളിയഞ്ചേരിയിൽ തെങ്ങുകൾക്ക് തീപ്പിടിച്ചു, തെരുവുവിളക്കുകൾ പൊട്ടിത്തെറിച്ചു

കൊയിലാണ്ടി: ശക്തമായ ഇടിമിന്നലിനെ തുടര്‍ന്ന് പുളിയഞ്ചേരിയില്‍ രണ്ട് തെങ്ങുകള്‍ക്ക് തീ പിടിച്ചു. പുളിയഞ്ചേരി പള്ളിക്ക് സമീപമുള്ള ഓണിപ്പറമ്പില്‍ ഗംഗാധരന്‍ എന്നയാളുടെ വീട്ടുമുറ്റത്തെ തെങ്ങിനും തൊട്ടടുത്തുള്ള ഹില്‍ബസാര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ തെങ്ങിനുമാണ് തീ പിടിച്ചത്. ഇതിൽ ഒരു തെങ്ങ് കത്തിനശിച്ചു. തെങ്ങുകള്‍ക്ക് തീ പിടിച്ചത് ശ്രദ്ധയില്‍ പെട്ട ഉടന്‍ സമീപവാസികളെത്തി വെള്ളമൊഴിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചു.

തീക്കളി അരുതേ!! എരിയുന്ന വേനലിൽ കത്തുന്ന കാട്; മുന്നറിയിപ്പുമായി കൊയിലാണ്ടി അഗ്നിശമന സേന

കൊയിലാണ്ടി: കാടിനു തീപിടിച്ചു എന്നുള്ള വാർത്തകൾ കൊയിലാണ്ടിയിൽ പതിവ് കഥയാവുമ്പോൾ മുന്നറിയിപ്പുമായി കൊയിലാണ്ടി അഗ്നിശമന സേന. കടുത്തചൂടിന്റെ നാളുകൾ വരാനിരിക്കുന്നതേയുള്ളൂ, എന്നാൽ അതിനു മുൻ തന്നെ പ്രദേശത്ത് തീപിടുത്തം വ്യാപകമാവുകയാണ്. പുതു വർഷം പിറന്നതിൽ പിന്നെ ഫയർ ആൻഡ് റെസ്‌ക്യു വിഭാഗം ഇടവേളകളില്ലാതെ തീയണയ്‌ക്കാനുള്ള ഓട്ടത്തിലാണ്. വേനൽചൂട് ശക്തിപ്രാപിച്ചതോടെ പലയിടത്തും തീപിടിത്തങ്ങൾ വർദ്ധിക്കുകയാണ്. കൊയിലാണ്ടി ഫയർ