കോഴിക്കോട് കുറ്റിച്ചിറ സ്വദേശിനിയായ രണ്ടുവയസ്സുകാരി സൗദിയില്‍ അന്തരിച്ചു; ബക്കറ്റിലെ വെള്ളത്തില്‍ വീണുണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കവെയാണ് മരണം


Advertisement

കോഴിക്കോട്: ബക്കറ്റിലെ വെള്ളത്തില്‍ വീണ് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം. കുറ്റിച്ചിറ സ്വദേശിനിയായ പെൺകുട്ടി സൗദിയില്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണ് അപകടം സംഭവിക്കുകയായിരുന്നു. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി കടാക്കല്‍ ആബിദിന്റെയും മാളിയേക്കല്‍ ഫറയുടെയും ഇളയ മകള്‍ ആണ് അന്തരിച്ച റന.

Advertisement

ഒരാഴ്ച മുൻപാണ് അപകടം നടന്നത്. ജുബൈലിലെ താമസസ്ഥലത്ത് ബാത്ത്‌റൂമിലെ വെള്ളം നിറച്ചുവെച്ച ബക്കറ്റില്‍ റന വീഴുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിലെത്തിക്കുകയും അവസ്ഥ ഗുരുതരമായിരുന്നതിനാൽ ചികിത്സയിലുമായിരുന്നു. ദമ്മാം അല്‍മന ആശുപത്രിയിലേ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം.

Advertisement

സഹോദരന്‍ റയ്യാന്‍, സഹോദരി റിനാദ്.

Advertisement