ഒരേ നമ്പറിൽ രണ്ട് ടൂ വീലര്‍, വ്യാജന് റോഡ് നിയമം ലംഘിച്ചപ്പോള്‍ പിഴ നടപടി നേരിടേണ്ടിവന്നത് രാമനാട്ടുകര സ്വദേശിയായ യഥാര്‍ഥ ഉടമക്ക്; പിഴയടക്കാൻ നിർദ്ദേശിച്ച് ഉദ്യോഗസ്ഥർ
രാമനാട്ടുകര: തന്റെ ടു വീലറിന്റെ അതെ നമ്പറിലിരിൽ ഓടുന്ന വ്യാജൻ നിയമം ലംഘിച്ചതോടെ പണി കിട്ടി യഥാർത്ഥ ഉടമ. താൻ ഒർജിനലാണെന്നും നിയമം തെറ്റിച്ചില്ലെന്നു പറഞ്ഞിട്ടും പിഴ അടയ്ക്കാനാണ് ഉദ്യോഗസ്ഥരുടെ അറിയിപ്പ്. രാമനാട്ടുകര സ്വദേശി കുരിക്കല്‍ തൊടി പൊറകുറ്റി സുബ്രമണ്യനാണ് തന്റേതല്ലാത്ത കുറ്റത്തിന് ആര്.ടി.ഒ ഓഫിസ് കയറിയിറങ്ങേണ്ടിവരുന്നത്.
ആഗസ്റ്റ് 30 നാണു സംഭവം. സുബ്രഹ്മണ്യന്റെ ഇദ്ദേഹത്തിന്റെ മകന് അമൃതത്തിന്റെ പേരിലുള്ള കെ.എല്‍.11. ബി.എന്‍ 4419 നമ്ബര്‍ യമഹ സ്കൂട്ടറിന്റെ നമ്പർ വ്യാജമായി ഉപയോഗിച്ച് കോഴിക്കോട് സിറ്റിയില്‍ കറങ്ങിനടക്കുന്ന ബൈക്ക് യാത്രക്കാരൻ നിയമം തെറ്റിച്ച് മാങ്കാവിലെ നിരീക്ഷണ കാമറയില്‍ കുടുങ്ങുകയായിരുന്നു.
തുടർന്ന് 500 രൂപ പിഴ അടക്കണമെന്ന് കാണിച്ച് കോഴിക്കോട് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ (എന്‍ഫോഴ്സ്മെന്റ് ) നോട്ടീസ് അയക്കുകയായിരുന്നു. ഇതിനോടൊപ്പമുണ്ടായിരുന്ന ചിത്രമാണ് കള്ളി വെളിച്ചത്താക്കിയത്. ചിത്രത്തിൽ വ്യാജ നമ്പർ പതിച്ച ബൈക്കിന്റെ ചിത്രവും ഇതില്‍ ഒരു പുരുഷനും സ്ത്രീയും യാത്ര ചെയ്യുന്നതും വ്യക്തമായി കാണാമായിരുന്നു. ഇതോടെയാണ് സുബ്രഹ്മണ്യൻ പരാതിയുമായി ആർ.ടി.ഓ ഓഫീസിലെത്തുന്നത്.
തന്റെ മകന്റെ സ്കൂട്ടറിന്റെ അതെ നമ്പറിൽ മറ്റൊരു ബൈക്ക് കറങ്ങിനടക്കുന്നുണ്ടെന്നും നിയമം ലംഘിച്ചത് തന്റെ മകനല്ലെന്നും കാണിച്ച് സുബ്രമണ്യന്‍ ഫറോക്ക് ആര്.ടി.ഒയിലും അവരുടെ നിര്‍ദേശപ്രകാരം കോഴിക്കോട് ആര്.ടി.ഒയിലും പോയി നിരപരാധിത്വം തെളിയിച്ചു. ഒരാഴ്ച കഴിഞ്ഞ് വിവരം അറിയിക്കാം എന്നായിരുന്നു നിർദ്ദേശം.
എന്നാല്‍ തിങ്കളാഴ്ച ചേവായൂരിലെ ആര്.ടി.ഒ ഓഫിസില്‍ നിന്നും ഫോണില്‍ വിളിച്ച് 500 രൂപ പിഴ അടച്ച് നൂലാമാലകളില്‍ നിന്നും ഒഴിയാം എന്ന നിര്‍ദേശമാണ് ലഭിച്ചതെന്നും സുബ്രമണ്യന്‍ പറഞ്ഞു.
പിഴ അടക്കില്ലെന്നും, വ്യാജനെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാണ് യഥാര്‍ഥ ഉടമയുടെ അഭ്യര്‍ഥന. ആര്.ടി.ഒ ഓഫിസില്‍ നിന്നും ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തിയ സ്ഥിതിക്ക് ഇതു സംബന്ധിച്ച് ട്രാന്‍സ്പോര്‍ട്ട് വകുപ്പ് മന്ത്രിക്ക് പരാതി കൊടുക്കാനുള്ള തയാറെടുപ്പിലാണ് സുബ്രമണ്യന്‍.