സംരംഭകര്‍ക്കും സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി 15 ദിവസത്തെ സംരംഭകത്വ വികസന പരിപാടി; വിശദാംശങ്ങള്‍ അറിയാം


കൊയിലാണ്ടി: സംരംഭകര്‍ക്കും സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം സംരംഭകത്വ വികസന പരിപാടി സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 25 ന് ആരംഭിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ ഒക്ടോബര്‍ 15 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിലോ കൊയിലാണ്ടി/വടകര/കോഴിക്കോട് താലൂക്ക് വ്യവസായ ഓഫീസുകളിലോ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കായി 9446568202 എന്ന നമ്പറില്‍ ബന്ധപ്പെടാം.