Tag: Entrepreneurship

Total 2 Posts

ലക്ഷ്യമിട്ടതിന്റെ 49 ശതമാനം കൈവരിച്ചു, സംരംഭകർ നേരിടുന്ന പ്രശ്നങ്ങളും സംരംഭങ്ങളുടെ സാധ്യതയും ചർച്ച ചെയ്തു; കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ ‘സംരംഭക വർഷം 2022-23’ പദ്ധതി അവലോകന യോഗം

കൊയിലാണ്ടി: നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന പദ്ധതികളെ കുറിച്ച് ചർച്ച ചെയ്യാനായി കൊയിലാണ്ടിയിൽ ‘സംരംഭക വർഷം 2022-23’ പദ്ധതി അവലോകന യോഗം ചേർന്നു. എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് അധ്യക്ഷനായി. സംരംഭക വർഷത്തിൽ കൊയിലാണ്ടി നിയോജകമണ്ഡലത്തിന്റെ പുരോഗതി മേലടി ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസർ വി.കെ.സുധിഷ് കുമാർ അവതരിപ്പിച്ചു.

സംരംഭകര്‍ക്കും സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി 15 ദിവസത്തെ സംരംഭകത്വ വികസന പരിപാടി; വിശദാംശങ്ങള്‍ അറിയാം

കൊയിലാണ്ടി: സംരംഭകര്‍ക്കും സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം സംരംഭകത്വ വികസന പരിപാടി സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 25 ന് ആരംഭിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ ഒക്ടോബര്‍ 15 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിലോ കൊയിലാണ്ടി/വടകര/കോഴിക്കോട് താലൂക്ക് വ്യവസായ ഓഫീസുകളിലോ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കായി 9446568202 എന്ന