വിൽപ്പനയ്ക്കായി സ്കൂട്ടറിൽ കഞ്ചാവ് കടത്തി, വാഹന പരിശോനയ്ക്കിടെ കുടുങ്ങി; തിക്കോടി സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ


Advertisement

വയനാട്: വിൽപ്പനയ്ക്കായി കഞ്ചാവ് കൊണ്ടുപോകുന്നതിനിടിയിൽ തിക്കോടി സ്വദേശികളായ രണ്ട് പേർ പിടിയിൽ. തിക്കോടി നരിക്കുനി വയല്‍ വി.വി. ഷൈജു (33), ഭഗവതിക്കണ്ടി ബി.കെ. ഷാക്കിര്‍ (25) എന്നിവരാണ് അറസ്റ്റിലായത്.

Advertisement

പീച്ചംകോടില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. ഇവരില്‍ നിന്ന് അരക്കിലോ കഞ്ചാവും സ്കൂട്ടറും പിടിച്ചെടുത്തു. വെള്ളമുണ്ട പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ കെ.എ. ഷറഫുദ്ദീനും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Advertisement
Advertisement

Summary: try to smuggle cannabis in bike two thikkodi native arrested