എലത്തുരില്‍ ട്രെയിന്‍ തട്ടി ഒരാള്‍ മരിച്ച നിലയില്‍


Advertisement

എലത്തൂര്‍: എലത്തുരില്‍ ട്രെയിന്‍ തട്ടി ഒരാള്‍ മരിച്ച നിലയില്‍. എലത്തൂര്‍ റെയില്‍വെ സ്‌റ്റേഷന് വടക്ക് ഭാഗത്തായി ആണ് ട്രെയിൻ തട്ടിയ നിലയിൽ ശരീരം കണ്ടെത്തിയത്.

Advertisement

ഇന്ന് രാവിലെ 9.45 ഓടെയാണ് സംഭവം നടന്നതെന്നാണ് വിവരം. മരണപ്പെട്ട വ്യക്തിയെ പറ്റിയുള്ള യാതൊരു വിധ വിവരങ്ങളും ലഭ്യമായില്ല എന്ന് എലത്തൂർ പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

Advertisement

എലത്തൂര്‍ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.