തൊഴിലന്വേഷകർക്ക് യോജിച്ച തൊഴിൽ നൽകുക എന്ന ലക്ഷ്യവുമായി മേപ്പയ്യൂരിൽ ‌തൊഴിൽ സഭ; ഇന്ന് തുടക്കം


മേപ്പയ്യൂർ: മേപ്പയ്യൂർ പഞ്ചായത്ത്, കുടുംബശ്രീ സി.ഡി.എസ്, കേരള നോളജ് ഇക്കോണമി മിഷൻ എന്നിവരുടെ നേതൃത്വത്തിൽ തൊഴിൽ സഭ സംഘടിപ്പിക്കുന്നു. മുഴുവൻ തൊഴിലന്വേഷകർക്കും യോജിച്ച തൊഴിൽ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ഗ്രാമസഭകളുടെ മാതൃകയിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് തൊഴിൽ സഭ.

ഗ്രാമസഭകളുടെ മാതൃകയിൽ അതത്‌ തദ്ദേശസ്ഥാപനത്തിലെ തൊഴിലന്വേഷകരുടെ സഭ രൂപീകരിച്ച്‌ വിവിധ വകുപ്പുകളിലെ അവസരം അതത്‌ പ്രദേശങ്ങളിലുള്ളവർക്ക്‌ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് തൊഴിൽ സഭ രൂപീകരിക്കുന്നത്‌.

മേപ്പയ്യൂർ പഞ്ചായത്തിൽ അഞ്ച് ഘട്ടങ്ങളായാണ് തൊഴിൽ സഭ നടക്കുന്നത്. പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ഇന്ന് മുതൽ 17 വരെയുള്ള തിയ്യതികളാണ് തൊഴിൽ സഭകൾ നടക്കുക.

7,8,9 വാർഡുകളിലുള്ളവർക്ക് ഇന്നും, 1,2,3 വാർഡുകാർക്ക് 12നും, 4,5,6 വാർഡുകളിലുള്ളവർക്ക് 13നും 10 മുതൽ 13 വരെ വാർഡുകളിലുള്ളവർക്ക് 16-ാം തിയ്യതിയും 14 മുതൽ 17 വാർഡുകളിലുള്ളവർക്ക് 17 നുമാണ് തൊഴിൽ സഭ നടക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ അറിയിച്ചു.