തൊഴിലുറപ്പ് തൊഴിലാളികള്‍ക്കൊരു സന്തോഷ വാര്‍ത്ത; ദിവസ വേതനത്തില്‍ വര്‍ധന


കോഴിക്കോട്: കേരളത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ മിനിമം വേതനം വര്‍ധിപ്പിച്ചു. 22 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ 311 രൂപയായിരുന്ന ദിവസവേതനം 333 രൂപയായി.

കേന്ദ്ര സര്‍ക്കാറാണ് ഇതു സംബന്ധിച്ച വിജ്ഞാപനമിറക്കിയത്. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും.

തമിഴ്‌നാട്ടില്‍ 13 രൂപയും കര്‍ണാടകയില്‍ ഏഴ് രൂപയും ആന്ധ്രയില്‍ ദിവസ വേതനം 15 രൂപയും വര്‍ധിപ്പിച്ചിട്ടുണ്ട്.