ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റു; ചികിത്സയിലായിരുന്ന തുറയൂർ തോലേരി സ്വദേശിയായ യുവാവ് മരിച്ചു
തുറയൂർ: ബസ്സു സ്കൂട്ടറും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന തോലേരി സ്വദേശി മരിച്ചു. തോലേരി പുതുവയൽ അറഫയിൽ അബ്ദുൾ മാജിദ് ആണ് മരിച്ചത്. 25 വയസായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
ഒക്ടോബർ ആറാം തിയ്യതി ഇടിഞ്ഞകടവിൽ വച്ച് മാജിദ് സഞ്ചരിച്ച സ്കൂട്ടറും സ്വകാര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു. പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സിന് പിറകിൽ വരികയായിരുന്നു സ്കൂട്ടർ. മുന്നിലുള്ള ബസ് നിർത്തിയതിനെ തുടർന്ന് മറികടന്ന് പോവാനുള്ള ശ്രമത്തിനിടെ, പയ്യോളി ഭാഗത്തേക്ക് വരികയായിരുന്ന ശ്രീഹരി ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഒരാഴ്ചയിലേറെയായി വെൻ്റിലേറ്ററിൽ അബോധാവസ്ഥയിലായിരുന്നു മാജിദ്. ചികിത്സയിലിരിക്കെ ഇന്ന് വെെകുന്നേരമാണ് മരണം സംഭവിക്കുന്നത്.
പരേതനായ ഒ വി അബ്ദുള്ളയുടെയും ഖദീജയുടെയും മകനാണ്. മുഹമ്മദ് തർഖവി ദാരിമി, നഫീസ, ഫാത്തിമ ,അഫ്സത്ത്, ആഷിറ എന്നിവർ സഹോദരങ്ങളാണ്.
Summary: Tholeri native young man died in an accident