ട്രെയിന്‍ തട്ടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു; മരിച്ചത് പയ്യോളി സ്വദേശിനിയായ ഇരുപത്തിരണ്ടുകാരി
പയ്യോളി: പയ്യോളിയില്‍ ട്രൈയിന്‍ തട്ടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. പയ്യോളി ബീച്ചില്‍ കുറുവക്കണ്ടി ബീച്ചില്‍ ദീപ്തിയാണ് മരിച്ചത്. ഇരുപത്തിരണ്ട് വയസ്സാണ്.
പയ്യോളി ക്രിസ്റ്റ്യന്‍പള്ളി റോഡിന് സമീപം റെയില്‍ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ 8.20-ഓടെയാണ് സംഭവം.
മൃതദേഹത്തിന് സമീപത്ത് നിന്ന് കിട്ടിയ മൊബൈല്‍ഫോണിനെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
പവിത്രൻ – ദിവ്യ ദമ്പതികളുടെ മകളാണ്. ദീപക്കാണ് സഹോദരന്‍. വടകര മോഡൽ പോളിടെക്നിക്കിലെഅവസാന വർഷ വിദ്യാർഥിനിയാണ്.
Summary: The woman who died in the train accident has identified