പയ്യോളിയിൽ ട്രെയിൻ തട്ടി യുവതി മരിച്ച നിലയിൽ


പയ്യോളി: പയ്യോളിയിൽ ട്രെയിൻതട്ടി യുവതി മരിച്ച നിലയിൽ. പയ്യോളി ക്രിസ്റ്റ്യന്‍പള്ളി റോഡിന് സമീപം റെയില്‍ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ 8.20-ഓടെയാണ് സംഭവം.

മൃതദേഹം ചിന്നിച്ചിറതിയ അവസ്ഥയിലാണ്. പയ്യോളി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

കോഴിക്കോട് ഭാഗത്തേയ്ക്ക് പോവുകയായിനുന്ന പരശുറാം എക്സ്പ്രെസ്സ് തട്ടിയാണ് മരണം സംഭവിച്ചതെന്ന് പയ്യോളി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു.