വാഹനത്തിൽ നിന്ന് സ്വർണ്ണമാല കളഞ്ഞുകിട്ടി, 30 മിനിറ്റിനുള്ളിൽ ഉടമസ്ഥരെ കണ്ടെത്തി തിരിച്ചേൽപ്പിച്ചു; സത്യസന്ധതയുടെ ഉദാത്ത മാതൃക തീർത്ത് മൂടാടിയിലെ ഓട്ടോ ​ഡ്രെെവർ രതീഷ്


മൂടാടി: കളഞ്ഞു കിട്ടിയ സ്വർണ്ണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി മൂടാടിയിലെ ഓട്ടോ ഡ്രെെവർ രതീഷ്. ഓട്ടം കഴിഞ്ഞ് തിരികെ എത്തിയപ്പോഴാണ് വാഹനത്തിൽ സ്വർണ്ണമാല വീണു കിടക്കുന്നത് രതീഷിന്റെ ശ്രദ്ധയിൽപെടുന്നത്. ഉടമസ്ഥരെ കണ്ടെത്തി അവ കെെമാറണമെന്ന ചിന്തയായിരുന്നു പിന്നീട് രതീഷിന്.

സ്റ്റാന്റിലെത്തി വിവരം മറ്റ് ഓട്ടോക്കാരുമായി പങ്കിട്ടു. തുടർന്ന് ഇവരുടെ സഹായത്തോടെ ഓട്ടോയിൽ യാത്ര ചെയ്തവരെ കണ്ടെത്തുകയായിരുന്നു. ഓട്ടോക്കാരുടെ കൂട്ടായ പരിശ്രമത്താൽ വെറും 30 മിനിറ്റിനുള്ളിൽ ഇവരെ കണ്ടെത്താൻ സാധിച്ചു.

വടകരയിൽ നിന്ന് മുചുകുന്നിലെ ബന്ധുവീട്ടിലേക്കു വന്നവരോടാണ് മാല നഷ്ടമായത്. ഉടമസ്ഥരോട് ആഭരണത്തെ പറ്റി ചോദിക്കുന്നത് വരെ മാല നഷ്ടപെട്ട വിവരം അവർ അറിഞ്ഞിരുന്നില്ല. മാല തിരികെ കിട്ടിയതോടെ അവർക്കും സന്തോഷമായി.

Summary: Auto driver Ratheesh of Moodadi returned the gold necklace to the owners