പരിമിതികളെ മറികടന്ന് അവർ വേദിയിൽ നിറഞ്ഞാടി; നിഴല്‍ നാടകപ്രവര്‍ത്തകര്‍ക്ക് കൊയിലാണ്ടികൂട്ടത്തിന്‍റെ ആദരം


ചേമഞ്ചേരി: കൊയിലാണ്ടിക്കൂട്ടത്തിന്‍റെ സഹകരണത്തോടെ ചേമഞ്ചേരി തണല്‍ സ്പേസിലെ ഭിന്നശേഷി കുട്ടികള്‍ അവതരിപ്പിച്ച നിഴല്‍ നാടകത്തിന്‍റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചവരെ ആദരിച്ചു. കൊയിലാണ്ടി കൂട്ടം ​ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ മേതൃത്വത്തിൽ പൂക്കാട് എഫ് എഫ് ഹാളിൽ വെച്ച് നടന്ന പരിപാടി ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അജ്നഫ് കാച്ചിയിൽ സദസ്സ് ഉദ്ഘാടനം ചെയ്തു.

[

തണൽ സ്പേസിലെ വിദ്യാർത്ഥികൾ അണിയിച്ചൊരുക്കിയ നാടകമാണ് നിഴൽ. 18 വയസ്സിന് മുകളിലുള്ള നാല്പതോളം ഭിന്നശേഷിക്കാരാണ് ഇതിൽ അഭിനയിച്ചത്. ഇവർക്ക് പിന്തുണ നൽകി മാതാപിതാക്കളും അധ്യാപകരും വേദിയിൽ വേഷമിട്ടിരുന്നു. സെപ്റ്റംബര്‍ 25 ന് ടൌണ്‍ഹാളിലാണ് നാടകം അരങ്ങേറിയത്.

കൊയിലാണ്ടി കൂട്ടം കൊയിലാണ്ടി ചാപ്റ്റർ ചെയർമാൻ എ.അസീസ് അധ്യക്ഷനായി. ചേമഞ്ചേരി ഗ്രാമപഞ്ചായത്തംഗങ്ങളായ സുധ തടവൻ കയ്യിൽ, വി. മുഹമ്മദ് ഷരീഫ്, ടി.എം.ലത്തീഫ് ഹാജി, ടി.ടി. ബഷീർ, സത്യനാഥൻ മാടഞ്ചേരി, കെ.കെ ഫാറൂക്ക്, അലി അരങ്ങാടത്ത്, ആയിഷു, അർസാർ കൊല്ലം എം.കെ ഫാത്തിമ, ദിവ്യ.കെ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ചടങ്ങില്‍ റഷീദ് മൂടാടി സ്വാഗതവും ഷഹീർ ഗ്യാലക്സി നന്ദിയും പറഞ്ഞു.

Summary: Tribute to those who worked in ‘nizhal’ drama