എറണാകുളത്തേക്ക് കാറിൽ മദ്യം കടത്താൻ ശ്രമിച്ചു; 185 കുപ്പി മാഹി മദ്യവുമായി വടകര സ്വദേശിയുൾപ്പെടെ രണ്ടു പേർ പിടിയിൽ


വടകര: ചാലക്കുടി ദേശീയ പാതയിൽ കാറിൽ കടത്തുകയായിരുന്ന മാഹി മദ്യവുമായി വടകര സ്വദേശിയുൾപ്പെടെ രണ്ടു പേർ പിടിയിൽ. വടകര സ്വദേശി രാജേഷും മാഹി സ്വദേശി അരുണുമാണ് പിടിയിലായത്. ഇവരിൽ നിന്ന് 185 കുപ്പി മദ്യം പിടിച്ചെടുത്തു.

പിടിയിലായവരിൽ അരുൺ ടാറ്റൂ ആർട്ടിസ്റ്റാണ്. രാജേഷിനെ കഴിഞ്ഞ ജൂണിൽ മദ്യക്കടത്തിന് പൊലീസ് പിടികൂടിയിരുന്നു. എറണാകുളം ഭാഗത്തേക്ക് കാറിൽ മദ്യം കടത്തുന്നതിനിടെയാണ് ഇവരെ ചാലക്കുടി പൊലീസ് ഇന്ന് പിടികൂടിയത്.

Summary: Two people including a native of Vadakara, were arrested with 185 bottles of Mahi liquor