പ്രമുഖ വ്യവസായി ഫാരിസ് അബൂബക്കറിന്റെ നന്തിയിലെ വീട്ടിലും ഓഫീസുകളിലും ആദായ നികുതി വകുപ്പിന്റെ പരിശോധന
കൊയിലാണ്ടി: പ്രമുഖ വ്യവസായി ഫാരീസ് അബൂബക്കറിന്റെ വീട്ടിലും ഓഫീസുകളിലും ഇൻകം ടാക്‌സ് പരിശോധന. കൊയിലാണ്ടിയിലും കൊച്ചിയിലും ചെന്നൈയിലും ഒരേ സമയം പരിശോധന നടക്കുകയാണ്. ഫാരിസിന്റെ 92 കമ്പനിയുടെ ഇടപാടുകളാണ് ആദായ നികുതി വകുപ്പ് പരിശോധിക്കുന്നത്.
റിയൽ എസ്‌റ്റേറ്റ് ഇടപാടുകളിലെ കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. പൊളിറ്റിക്കൾ, റിയൽ എസ്റ്റേറ്റ്, ബ്ലാക്ക് മണി തുടങ്ങിയ വിവരങ്ങളാണ് അന്വേഷണ വിധേയമാക്കുന്നത്. ഇന്ന് പുലർച്ചെ മുതലാണ് കൊയിലാണ്ടി ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ റെയ്ഡ് ആരംഭിച്ചത്. ഫാരിസിന്റെ 92 കമ്പനികളിലെ സമ്പത്തിക ഇടപാടുകളും ഭൂമി ഇടപാടുകളുമാണ് ആദായ നികുതി വകുപ്പ് അന്വേഷണ വിധേയമാക്കുന്നത്. കമ്പനികളിലെ വിദേശ നിക്ഷേപം ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്.
ആദായനികുതി വകുപ്പ് പരിശോധന നടത്തുമ്പോൾ ഫാരീസ് സ്ഥലത്തില്ല. ലണ്ടനിലാണ് ഇപ്പോൾ ഫാരീസ് ഉള്ളത്.
നന്തിയിലെ ഒരു ബിസിനസ് കുടുംബത്തിലാണ് ഫാരിസ് ജനിക്കുന്നത്. ബാപ്പ മുണ്ടയിൽ അബൂബക്കർ, ഉമ്മ മറയക്കാരത്ത് സോഫീയ്യാ. പൊയിൽക്കാവ് ഹൈസ്‌കൂളിൽ നിന്നും, കോഴിക്കോട് ഫാറൂഖ് കോളേജിൽ നിന്നുമായിരുന്നു വിദ്യാഭ്യാസം. ബിരുദമെടുത്ത ശേഷം ചെന്നൈയിൽ ചെറിയ രീതിയിൽ തുകൽ ഉൽപ്പന്നങ്ങളുടെ വ്യാപാരത്തിലേർപ്പെട്ടിരുന്ന പിതാവിനെ സഹായിച്ചാണ്, ഫാരിസ് ബിസിസസ് തുടങ്ങുന്നത്.
SUMMARY:The Income Tax Department raided prominent businessman Faris Abubakar’s house and offices