മുക്കാളി റെയിൽവേ ട്രാക്കിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കഞ്ചാവ്; 1200 ഗ്രാം കഞ്ചാവാണ് എക്സൈസ് കണ്ടെടുത്തത്


വടകര: മുക്കാളി റെയിൽവേ പ്ലാറ്റ്‌ഫോമിന് സമീപത്ത് നിന്ന് കഞ്ചാവ് കണ്ടെടുത്തു. റെയിൽവേ ട്രാക്കിൽ ഉടമസ്ഥൻ ഇല്ലാത്ത നിലയില്‍ കിടന്ന 1200 ഗ്രാം കഞ്ചാവാണ് എക്സൈസ് കണ്ടെത്തിയത്.

വടകര റെയ്‌ഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ.എം.സോമസുന്ദരവും സംഘവും നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് കണ്ടെടുത്തത്. ഇതുമായി ബന്ധപ്പെട്ട്   കേസ് രജിസ്റ്റർചെയ്തതായി എക്സൈസ് അറിയിച്ചു. [mi2]