ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കി; മേപ്പയ്യൂരിലെ വെങ്ങിലേരിതാഴ പൊട്ടന്‍കുനിയില്‍ നടപ്പാത തുറന്നു


മേപ്പയൂര്‍: ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ വാര്‍ഡ് 10ല്‍ വെങ്ങിലേരിതാഴ പൊട്ടന്‍കുനി നടപ്പാത തുറന്നു. 11ലക്ഷം രൂപ ചെലവഴിച്ച് പണിത നടപ്പാത ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുനില്‍ വടക്കയില്‍ അധ്യക്ഷനായി.

വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ എ.വി.നാരായണന്‍, പാടശേഖരണ സമിതി സെക്രട്ടറി വി.കുഞ്ഞിരാമന്‍ കിടാവ്, കെ.ഉഷ, കെ.എം.ലിഗിത്ത്, ചെറുവത്ത് കേളപ്പന്‍, ഇ.എം.രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.