വനിതാ ദിനത്തില്‍ കൊയിലാണ്ടിയില്‍ വിദ്യാര്‍ഥിനി റാലിയും കൂട്ടായ്മയുമായി എസ്.എഫ്.ഐ


കൊയിലാണ്ടി: സാര്‍വ്വദേശീയ വനിതാ ദിനത്തില്‍ എസ്.എഫ്.ഐ കോഴിക്കോട് ജില്ല വിദ്യാര്‍ഥിനി സബ് കമ്മിറ്റി കൊയിലാണ്ടിയില്‍ വിദ്യാര്‍ഥിനി റാലിയും കൂട്ടായ്മയും സംഘടിപ്പിച്ചു. കോതമംഗലത്ത് നടന്ന പരിപാടി കെ.കെ.ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഖദീജ ഹിബ അധ്യക്ഷയായി. എസ്.എഫ്.ഐ മുന്‍ കേന്ദ്ര കമ്മിറ്റിയംഗം പി.എം.ആതിര, എസ്.എഫ്.ഐ ജില്ല സെക്രട്ടറി കെ.വി.അനുരാഗ്, സംസ്ഥാന സെക്രട്ടറിയേറ്റ് ജാന്‍വി.കെ.സത്യന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായി കെ.മിഥുന്‍, മുഹമ്മദ് സാദിക്ക് എന്നിവര്‍ സംസാരിച്ചു. നന്ദന എസ് സ്വാഗതവും ദേവാനന്ദ നന്ദിയും പറഞ്ഞു.