4/2024 സര്‍ക്കുലര്‍ പിന്‍വലിക്കുക; കൊയിലാണ്ടി ആര്‍.ടി.ഒ ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തി ഓള്‍ കേരള ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സെക്ടേഴ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ കൊയിലാണ്ടി യൂണിറ്റ്


കൊയിലാണ്ടി: ഓള്‍ കേരള ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സെക്ടേഴ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ കൊയിലാണ്ടി യൂണിറ്റ്
കൊയിലാണ്ടി ആര്‍.ടി ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തി. സ്ലോട്ടിന്റെ എണ്ണം വെട്ടിക്കുറച്ചതിനെതിരെയും 15 വര്‍ഷം കഴിഞ്ഞ് വാഹനങ്ങള്‍ ഡ്രൈവിംഗ് ട്രെയിനിങ്ങിനും ടെസ്റ്റിന് ഉപയോഗിക്കാന്‍ പാടില്ല, 4/2024 എന്ന സര്‍ക്കുലറിനെതിരെയുമാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.

കൊയിലാണ്ടി യൂണിറ്റ് സെക്രട്ടറി സുധീര്‍ സൗപര്‍ണിക സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡണ്ട് ഹണിഷ് ദാസിന്റെ അധ്യക്ഷതയില്‍ ഓള്‍ കേരള ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സെക്ടേഴ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് പ്രകാശന്‍ പേരാമ്പ്ര ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന ട്രഷറര്‍ സൗമ്യ മോഹന്‍ദാസ്, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സുധാകരന്‍ കരുമ്പക്കല്‍, ജില്ലാ ജോയിന്‍ സെക്രട്ടറി കാര്‍ത്തികേയന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.