ക്രിമിനല്‍ കേസുകള്‍ ഉള്‍പ്പെടെ ഏഴോളം കേസുകള്‍; കല്ലാനോട് സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു


കൂരാച്ചുണ്ട്: കല്ലാനോട് സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. കല്ലാനോട് ആനിക്കല്‍ ജിബിന്‍ ജോര്‍ജ് (33) നെയാണ് കൂരാച്ചുണ്ട് പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ജില്ലാ കളക്ടറുടെ കാപ്പ ഉത്തരവ് പ്രകാരം ഇന്ന് കല്ലാനോട് ടൗണില്‍ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

കൂരാച്ചുണ്ട് പോലീസ് ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബു, എസ്.ഐ മനോജന്‍, എസ്.ഐ അംഗജന്‍, എ.എസ്.ഐ രഞ്ജിഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സോജന്‍, ഡ്രൈവര്‍ നിജി എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

കൂരാച്ചുണ്ട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മയക്കുമരുന്ന് കേസ്, ക്രിമിനല്‍ കേസുകള്‍ ഉള്‍പ്പെടെ ഏഴോളം കേസുകളാണ് ഇയാള്‍ക്കെതിരെ കൂരാച്ചുണ്ട് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളത്. ഇയാള്‍  പ്രദേശത്ത് നിരന്തരമായി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. തുടര്‍ നടപടികള്‍ക്കായി ഇയാളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.