പ്ലസ്ടു പരീക്ഷയില്‍ 94.3% വിജയവുമായി കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് സ്‌കൂള്‍


കൊയിലാണ്ടി: ഈ വര്‍ഷത്തെ പ്ലസ്ടു പരീക്ഷാ ഫലത്തില്‍ 94.3 ശതമാനം വിജയം കരസ്ഥമാക്കി കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് സ്‌കൂള്‍ . 37 കുട്ടികള്‍ക്കാണ് ഇത്തവണ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്. പരീക്ഷയെഴുതിയ 193 കുട്ടികളില്‍ 182 കുട്ടികളും വിജയിച്ചു.

15 കുട്ടികള്‍ക്ക് 5 എ പ്ലസ്സുകള്‍ ലഭിച്ചു. 65 കുട്ടികള്‍ക്കാണ് 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ലഭിച്ചിരിക്കുന്നത്. പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച കുട്ടികളെ പി.ടി. െയും അധ്യാപകരും അഭിനന്ദിച്ചു.

ഹയര്‍സെക്കണ്ടറി പരീക്ഷയില്‍7 8.69 % ആണ് സംസ്ഥാനത്തെ വിജയശതമാനം. 39242 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടി. 4,41,120 വിദ്യാര്‍ത്ഥികളാണ് ഇത്തവണ ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതിയത്. ഇവരില്‍ 2,94,888 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി.