ഒരുദിവസമെങ്കിലും കാപ്പി കുടിക്കാതെയിരിക്കാന്‍ പറ്റാത്തവരാണോ നിങ്ങള്‍?; നിത്യ ജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്ന കാപ്പിയുടെ ഗുണങ്ങളും ദോഷങ്ങളും അറിയാം


ഇന്ത്യയിലെ തന്നെ ഒട്ടുമിക്ക പേരുടെയും ഇഷ്ട പാനീയമാണ് കാപ്പി. ജീവിതശൈലിയുടെ ഭാഗമായിത്തീര്‍ന്നതിനാല്‍ പലര്‍ക്കും ദിവസത്തില്‍ ഒരിക്കലെങ്കിലും കാപ്പി കുടിക്കാതെ മുന്നോട്ട് പോവാന്‍ ബുദ്ധിമുട്ടായിരിക്കും. ഇതില്‍ ധാരാളം ആന്റി ഓക്സിഡന്‍സും ധാതുക്കളും അടങ്ങിയിട്ടുണ്ട്.

ഒരു കപ്പ് കാപ്പിയില്‍ നിന്ന് പതിനൊന്നു ശതമാനം വിറ്റാമിന്‍ ആ2, ആറ് ശതമാനം വിറ്റാമിന്‍ ആ5, അഞ്ച് ശതമാനത്തോളം മാംഗനീസ് വിറ്റാമിന്‍ K, രണ്ട് ശതമാനത്തോളം മഗ്‌നീഷ്യം വിറ്റാമിന്‍ D3 എന്നിവ ലഭിക്കുന്നുണ്ട്. ശരീരത്തിന് വളരെ പെട്ടന്ന് ഉന്മേഷം നല്‍കാന്‍ കാപ്പി ഏറെ ഗുണം ചെയ്യുന്നു. കാപ്പിയില്‍ അടങ്ങിയിട്ടുള്ള കഫീന്‍ എന്ന ഘടകമാണ് ഇതിനു കാരണം. കഫീന്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെയും കൂട്ടാന്‍ സഹായിക്കുന്നുണ്ട്.

ശരീരത്തില്‍ അനാവശ്യമായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഇല്ലാതാക്കാനും കാപ്പി സഹായിക്കുന്നു. ടൈപ്പ് 2 പ്രമേഹമുള്ളവരില്‍ അത് കുറക്കാനും കാപ്പി നല്ലതാണ്. കാപ്പിയുടെ ഉപയോഗം ഇന്‍സുലിന്റെ പ്രവര്‍ത്തനത്തെ സുഗമമാക്കുകയും ചെയ്യുന്നു.
കാപ്പിയുടെ ഗുണങ്ങള്‍ പൂര്‍ണ്ണമായും ലഭിക്കണമെങ്കില്‍ പാല്‍, പഞ്ചസാര എന്നിവ ചേര്‍ക്കാതെ ശര്‍ക്കര മാത്രം ചേര്‍ത്ത് കട്ടന്‍കാപ്പിയായി ഉപയോഗിക്കണം.

ഗുണങ്ങള്‍ അറിയുന്ന പോലെ കാപ്പിയുടെ അമിത ഉപയോഗം കാരണം ചില ദോഷങ്ങളും ഉണ്ടാകാന്‍ കാരണമാകുന്നു. കാപ്പി അധികമായി ഉപയോഗിക്കുമ്പോള്‍ കാല്‍സ്യത്തിന്റെ ആഗിരണം തടസ്സപ്പെടുകയും ഇത് മൂലം അസ്ഥിക്ക് ബലക്കുറവ് സംഭവിക്കാന്‍ സാധ്യത വര്‍ദ്ധിക്കുകയും ചെയ്യുന്നു.

ഉറക്കക്കുറവാണ് കാപ്പി അധികമായി ഉപയോഗിക്കുമ്പോഴുള്ള മറ്റൊരു പ്രശ്നം. മൈഗ്രൈന്‍ ഉള്ളവരില്‍ ചിലര്‍ക്ക് കാപ്പിയുടെ ഉപയോഗം മൂലം തലവേദന അധികമാവാന്‍ സാധ്യതയുണ്ട്. അപൂര്‍വ്വം ചിലരില്‍ ദഹന പ്രശ്നങ്ങളും കണ്ടുവരാറുണ്ട്.