1200 ല്‍ 1200 കരസ്ഥമാക്കി നന്ദിത ഡി.പി; 40 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ്, വിജയക്കുതിപ്പ് തുടര്‍ന്ന് തിരുവങ്ങൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍


കൊയിലാണ്ടി: പ്ലസ്ടു പരീക്ഷയില്‍ 1200 ല്‍ 1200 കരസ്ഥമാക്കി തിരുവങ്ങൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നന്ദിത ഡി.പി.
ഇത്തവണ 87% തിരുവങ്ങൂര്‍ ഹയസെക്കന്‍ഡറി സ്‌കൂളിന്റെ വിജയശതമാനം.

40 കുട്ടികള്‍ ഇത്തവണ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി. കഴിഞ്ഞ തവണ 28 ഓളം കുട്ടികള്‍ക്കായിരുന്നു മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്.

240 ഓളം കുട്ടികളാണ് ഇത്തവണ പ്ലസ്ടു പരീക്ഷ എഴുതിയത്. സയന്‍സ് വിഭാഗത്തില്‍ 93 ശതമാനവും കൊമേഴ്‌സില്‍ 83 ശതമാനവും ഹ്യൂമാനിറ്റീസില്‍ 77 ശതമാനവുമാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്.

മുഴുവന്‍ മാര്‍ക്കും ലഭിച്ച നന്ദിത ഡി.പി തിരുവങ്ങൂര്‍ സ്വദേശി പ്രദീപ് കുമാറിന്റെയും ദീപയുടെയും മകളാണ്. സ്‌കൂളില്‍ നിന്നും മുഴുവന്‍ മാര്‍ക്കും ലഭിച്ച ഏക വിദ്യാര്‍ത്ഥിനിയാണ് നന്ദിത.