എസ്.എസ്.എല്‍.സി പരീക്ഷയില്‍ അനുജന് ഫുള്‍ എപ്ലസ്, പ്ലസ്ടു പരീക്ഷയില്‍ ചേച്ചിയ്ക്കും;വിജയത്തിളക്കത്തില്‍ കൊരയങ്ങാട് സ്വദേശികളായ പ്രയാഗ് കൃഷ്ണയും ഗയാ കൃഷ്ണയും


കൊയിലാണ്ടി: എസ്.എസ്.എല്‍.സി.പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എപ്ലസ് കരസ്ഥമാക്കിയ അനുജന് പിന്നാലെ പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി ചേച്ചിയും. കൊരയങ്ങാട് സ്വദേശികളായ പ്രയാഗ് ജി. കൃഷ്ണയും ഗയാ കൃഷ്ണയുമാണ് നാട്ടിലെ ഇപ്പോഴത്തെ താരങ്ങള്‍.

ഇന്നലെ പ്രഖ്യാപിച്ച എസ്.എസ് എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയതിന്റെ സന്തോഷത്തില്‍ നില്‍ക്കുമ്പോഴാണ് വീണ്ടും ചേച്ചിയും ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ഫുള്‍ എ.പ്ലസ് കരസ്ഥമാക്കുന്നത്. കൊയിലാണ്ടി ജി.വി എച്ച്.എസ്.എസില്‍ നിന്നാണ് അനുജന്‍ പ്രയാഗ് ഉന്നതമാര്‍ക്കോടെ പത്താംക്ലാസ് പഠനം പൂര്‍ത്തിയാക്കിയത്.