ദേശീയപാതയില്‍ വെങ്ങളത്ത് ഗ്ലാസ് കയറ്റിവന്ന ലോറി തലകീഴായി മറിഞ്ഞു



കൊയിലാണ്ടി:
ദേശീയപാതയില്‍ വെങ്ങളം ബൈപാസ് ജംഗ്ഷനില്‍ ഗ്ലാസ് കയറ്റിവന്ന ലോറി തലകീഴായി മറിഞ്ഞു. ഇന്നു രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം.

തൃശ്ശൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് ലോറിയിലുണ്ടായിരുന്ന മുഴുവന്‍ ഗ്ലാസുകളും തകര്‍ന്നു റോഡിലേക്ക് ചിതറി. ലോറിയുടെ ടയര്‍ പൊട്ടിയതാണ് അപകടത്തിനിടയാക്കിയത്.

കൊയിലാണ്ടി ട്രാഫിക് എസ്.ഐയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി. ലോറി നേരെയാക്കിയ ശേഷം റോഡിലേക്ക് ചിതറിയ ഗ്ലാസുകള്‍ മുഴുവന്‍ അതേ ലോറിയില്‍ കയറ്റി വിട്ടു.