പുക ഉയരുന്നത് കണ്ട് കാറിൽ നിന്ന് ഇറങ്ങിയോടി, പിന്നാലെ തീ​ഗോളമായി കാർ; ചേമഞ്ചരിയിൽ യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് (വീഡിയോ)


കൊയിലാണ്ടി: ചേമeഞ്ചരിയിൽ ഓടികൊണ്ടിരുന്ന കാറിനു തീ പിടിച്ചു. ദേശീയപാതയിൽ ചേമഞ്ചേരി പഴയ രജിസ്ട്രാർ ഓഫീസിനു സമീപം ഇന്നലെ രാത്രിമായിരുന്നു സംഭവം. ആളപായമില്ല.

കണ്ണൂർ സ്വദേശി ടി.പി. റാഷിദിൻ്റെ ഉടമസ്ഥതയിലുള്ള KLO4. AD. 3797 നമ്പർ കാറാണ് തീ പിടിച്ചത്. കാറിൽ ഡ്രൈവറടക്കം മൂന്നു പേരാണുണ്ടായിരുന്നത്. കണ്ണൂരിൽ നിന്നു കോഴിക്കോടെക്ക് പോവുകയായിരുന്നു കാർ. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ ഇവർ കാറിൽ നിന്നും ഇറങ്ങുകയായിരുന്നു. ഉടൻ തന്നെ തീ പിടിച്ച് കത്തുകയും ചെയ്തു. കൊയിലാണ്ടിയിൽനിന്നും അഗ്നി രക്ഷാ സേന സ്ഥലത്തത്തിയാണ് തീ അണച്ചത്.

സി.പി.ആനന്ദൻ്റെ നേതൃത്വത്തിൽ ഗ്രേഡ് ഓഫീസർ പി.കെ.ബാബു, ജിനീഷ്, ബിനീഷ്, നിതിൻരാജ്, ഹോം ഗാർഡ് പ്രദീപൻ, തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. കാറിൻ്റെ മുൻഭാഗം ബോണറ്റ് പൂർണ്ണമായും കത്തിയിട്ടുണ്ട്.

വീഡിയോ കാണാം: