ലൈസന്‍സ് ഇല്ലാതെ കട തുറന്ന് പണി വാങ്ങേണ്ട, ഉടന്‍ എടുത്തോളൂ; മൊബൈൽ ഭക്ഷ്യസുരക്ഷാ ലൈസൻസ് മേളയുമായി ചെങ്ങോട്ടുകാവ് പഞ്ചായത്ത്, വിശദാംശങ്ങൾ


ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ഭക്ഷ്യമേഖലയുമായി ബന്ധപ്പെട്ട തൊഴിലുടമകൾക്കായി ഭക്ഷ്യസുരക്ഷാ ലൈസൻസ് രജിസ്ട്രേഷൻ മേള സംഘടിപ്പിക്കുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മാതൃകാ ഭക്ഷ്യ സുരക്ഷാ ഗ്രാമപഞ്ചായത്ത് പദ്ധതിയുടെ ഭാഗമായാണ് മേള നടത്തുന്നത്. ഡിസംബർ 1 ന് രാവിലെ 9 മണി മുതൽ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലാണ് മൊബൈൽ ലൈസൻസ് മേള നടത്തുന്നത്. അപേക്ഷകൾ സ്ഥാപനങ്ങളിലെത്തി നേരിട്ടു സ്വീകരിക്കും.

ഭക്ഷ്യസുരക്ഷാ ലൈസൻസ്/രജിസ്ട്രേഷൻ ഇല്ലാതെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് 5 ലക്ഷം രൂപ വരെ പിഴയും 6 മാസം വരെ തടവു ശിക്ഷയും ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്.

ലെെസൻസ് എടുക്കേണ്ട സ്ഥാപനങ്ങൾ താഴെ പറയുന്ന രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഫോട്ടോ, ഐ.ഡി. പ്രൂഫിന്റെ ഫോട്ടോകോപ്പി, സ്ഥാപനത്തിന്റെ വിലാസം തെളിയിക്കുന്ന രേഖയുടെ ഫോട്ടോ കോപ്പി (പുതുക്കിയ പഞ്ചായത്ത് വ്യാപാര ലൈസൻസ്/ജി.എസ്.ടി. സർട്ടിഫിക്കറ്റ്/വാടക കരാർ തുടങ്ങിയവ. വാർഷിക വിറ്റുവരവ് 12 ലക്ഷത്തിനു താഴെ വരുന്ന സ്ഥാപനങ്ങൾ Fssai രജിസ്ട്രേഷനും 12ക്ഷത്തിനു മുകളിൽ വരുന്ന സ്ഥാപനങ്ങൾ Fssai ലൈസൻസും എടുത്തിരിക്കണം.

ഒരു വർഷത്തേക്കുള്ള രജിസ്ട്രേഷൻ ഫീസ് 100 രൂപ, ലെെസൻസിന് 2000 രൂപ (റീടെയ്ൽ വില്പന), നിർമ്മാണ യൂനിറ്റിനുള്ള ലൈസൻസിന് 3000 രൂപയും നൽകണം. ഒറ്റ തവണ 5 വർഷം വരെ എടുക്കാൻ സാധിക്കുന്നതാണെന്ന് കൊയിലാണ്ടി സർക്കിൾ ഭക്ഷ്യ സുരക്ഷാ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8943346566 നമ്പറിൽ ബന്ധപ്പെടാം.

മൊബൈൽ ലൈസൻസ് മേള നടക്കുന്ന സ്ഥലവും സമയവും:

പൊയിൽകാവ് ടൗൺ- രാവിലെ 10 മണി.

ചെങ്ങോട്ടുകാവ് ടൗൺ – രാവിലെ 11 മണി

ചേലിയ ടൗൺ – ഉച്ചയ്ക്ക് 12.30

അരങ്ങാട് – ഉച്ചയ്ക്ക് 2 മണി

കവലാട് ബീച്ച്- ഉച്ചയ്ക്ക് 3.30

Summary: Chengotukav Panchayat with Mobile License Fair