തൊഴിലന്വേഷകർക്ക് അവസരങ്ങളുടെ പെരുമഴ; കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജ് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം


കോഴിക്കോട്: കോഴിക്കോട് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം. ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം.

കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ വിവിധ തസ്തികകളിൽ നിലവിലുള്ള ഒഴിവിലേക്കും 2023-24 അധ്യയനവർഷം തീരുന്നത് വരെയുണ്ടാകാൻ സാധ്യതയുള്ള ഒഴിവുകളിലേക്കും ദിവസ വേതനാടിസ്ഥാനത്തിൽ അതിഥി അധ്യാപക നിയമനത്തിനുള്ള അഭിമുഖം നടത്തുന്നു. ഉദ്യോഗാർത്ഥികൾക്ക് എ ഐ സി ടി ഇ/യു ജി സി,കേരള പി എസ് സി നിർദേശിക്കുന്ന വിദ്യാഭ്യാസ യോഗ്യതകൾ ഉണ്ടായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി ആഗസ്റ്റ് ഒന്നിന് രാവിലെ 10 മണിക്ക് മുൻപായി സ്ഥാപനത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്. തസ്തികകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് : www.geckkd.ac.in

കാസർകോട് എളേരിത്തട്ട്‌ ഇ.കെ നായനാര്‍ മെമ്മോറിയൽ ഗവ.കോളേജില്‍ സൈക്കോളജി അപ്രന്റീസിന്റെ താല്‍ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ്‌ അടിസ്ഥാന യോഗ്യത. താല്‍പ്പര്യമുള്ളവര്‍ അപേക്ഷ, ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം ആഗസ്റ്റ് രണ്ടിന് രാവിലെ 11 മണിക്ക്‌ അഭിമുഖത്തിന്‌ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : 0467 -2241345, 9847434858

തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജ്‌ ഓഫ്‌ ടീച്ചര്‍ എഡ്യൂക്കേഷനില്‍ ഇംഗ്ലീഷ്‌ വിഷയത്തില്‍ ഒരു അതിഥി അധ്യാപകനെ നിയമിക്കുന്നു. കോളേജ്‌ വിദ്യാഭ്യാസ വകുപ്പ്‌ ഡപ്യൂട്ടി ഡയറക്ടറേറ്റ്‌ മുഖാന്തിരം രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികൾക്ക്‌ അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാർക്കോടുകൂടിയ ബിരുദാന്തര ബിരുദവും (ഒബിസി-നോണ്‍ക്രീമീലെയര്‍, ഭിന്നശേഷി വിഭാഗക്കാര്‍ക്ക്‌ 50 ശതമാനം മാര്‍ക്ക്‌ മതി) എം എഡും നെറ്റ്‌ പിഎച്ച്ഡി യും ഉണ്ടായിരിക്കണം. നെറ്റ്‌ പിഎച്ച്ഡി ഉള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസൽ സര്‍ട്ടിഫിക്കറ്റുകളും, ഒരു പകര്‍പ്പും സഹിതം ആഗസ്റ്റ് രണ്ടിന് രാവിലെ 10.30ന് ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : 0490 2320227, 9188900212.

ഐ.എച്ച്.ആർ.ഡിയു‌ടെ കീഴിലുള്ള പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലെെഡ് സയൻസ് അയലൂരിൽ 2023-24 അധ്യയന വർഷത്തേക്ക് കോമേഴ്സ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. 55 ശതമാനം മാർക്കോ തത്തുല്യമായ ഗ്രേഡോടുകൂടിയ കോമേഴ്സ് വിഷയത്തിലെ ബിരുദാനന്തര ബിരുദവും യു.ജി.സി/നെറ്റ്/പി.എച്ച്.ഡിയും ആണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആഗസ്റ്റ്  രണ്ടിന് രാവിലെ 10 മണിക്ക്  യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലുകൾ സഹിതം അഭിമുഖത്തിനു ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 04923 241760, 8547005029

Summary:  Temporary appointment at various places including KozhikodeGovt.Engineering College